ബംഗാൾ വ്യവസായ മന്ത്രിയുടെ വീട്ടിൽ ഇഡി റെയ്ഡ്, പരിശോധന അനുയായിയിൽ നിന്ന് 20 കോടി പിടിച്ചെടുത്തതിന് പിന്നാലെ

Published : Jul 23, 2022, 09:47 AM ISTUpdated : Jul 23, 2022, 09:52 AM IST
 ബംഗാൾ വ്യവസായ മന്ത്രിയുടെ വീട്ടിൽ ഇഡി റെയ്ഡ്, പരിശോധന അനുയായിയിൽ നിന്ന് 20 കോടി പിടിച്ചെടുത്തതിന് പിന്നാലെ

Synopsis

പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷനിലെയും പശ്ചിമ ബംഗാൾ പ്രൈമറി എജുക്കേഷൻ ബോർഡിലെയും റിക്രൂട്ട്മെന്റ് അഴിമതിയിൽ ആണ് ഇഡി അന്വേഷണം...

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടിൽ റെയ്ഡ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് - ഇഡിയാണ് റെയ്ഡ് നടത്തുന്നത്. മുൻ വിദ്യാഭ്യാസ മന്ത്രി ആണ് പാർത്ഥ ചാറ്റർജി. പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ വസതിയിൽ നിന്ന് 20 കോടി രൂപയുടെ നോട്ടുകൾ കണ്ടെടുത്തതിന് പിന്നാലെയാണ് മന്ത്രിയുടെ വീട്ടിലും റെയ്ഡ് നടന്നത്. 

കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് 20 കോടി രൂപ കണ്ടെടുത്തത്. പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷനിലെയും പശ്ചിമ ബംഗാൾ പ്രൈമറി എജുക്കേഷൻ ബോർഡിലെയും റിക്രൂട്ട്മെന്റ് അഴിമതിയിൽ നിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇഡിയുടെ സംശയം. ബം​ഗാൾ രാഷ്ട്രീയത്തിൽ വലിയ വിവാ​ദത്തിന് തിരി കൊളുത്തിരിക്കുകയാണ് അർപ്പിതയുടെ വീട്ടിൽ നിന്ന് വൻതുക കണ്ടെടുത്ത സംഭവം. 2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണി പൂർത്തിയാക്കി‌യത്. 

ആരാണ് അർപ്പിത മുഖർജി? 

പാർത്ഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തും അനുയായിയുമെന്നാണ് ഇഡി വിശേഷിപ്പിക്കുന്നത്. അർപ്പിത മുഖർജി ഏതാനും ബംഗാളി, ഒഡിയ, തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള നടിയാണ്. ബംഗാളി സൂപ്പർതാരമായ പ്രൊസെൻജിത് ചാറ്റർജിയോടൊപ്പം രണ്ട് ചിത്രങ്ങളിലഭിനയിച്ചു.  2019-ലും 2020-ലും പാർഥ ചാറ്റർജിയുടെ ദുർഗ്ഗാ പൂജാ കമ്മറ്റിയുടെ നക്തല ഉദയൻ സംഘത്തിന്റെ പ്രമോഷണൽ കാമ്പയിനുകളുടെ പ്രധാനിയായിരുന്നു. കൊൽക്കത്തയിലെ ഏറ്റവും വലിയ ദുർഗ്ഗാപൂജ കമ്മിറ്റികളിലൊന്നാണ് പാർത്ഥ ചാറ്റർജിയുടെ കമ്മിറ്റി.

അർപ്പിത മുഖർജിയുടെ വസതിയിൽ പാർത്ഥ ചാറ്റർജി ഇടയ്ക്കിടെ സന്ദർശിച്ചിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) അനധ്യാപക ജീവനക്കാരെയും അധ്യാപക ജീവനക്കാരെയും പ്രൈമറി അധ്യാപകരെയും നിയമവിരുദ്ധമായി നിയമിച്ചതായി ഇഡി അന്വേഷിക്കുന്നുണ്ട്.

പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷൻ, പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് എന്നിവയിലെ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ ഇഡി തിരച്ചിൽ നടത്തിയപ്പോഴാണ് പണം കണ്ടെടുത്തത്. കണ്ടെടുത്ത തുക പ്രസ്തുത അഴിമതിയിൽ നിന്നുള്ള വരുമാനമാണെന്ന് ഇഡി സംശയിക്കുന്നു.

Read More : ഇഡി പിടിച്ചെടുത്തത് 20 കോടി, ബം​ഗാൾ മന്ത്രിയുടെ അടുത്ത സുഹൃത്ത്; ആരാണ് അർപ്പിത മുഖർജി

അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് 20 ലധികം മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട വ്യക്തികളുടെ വിവിധ സ്ഥലങ്ങളിൽ നിന്ന് രേഖകൾ, രേഖകൾ, സംശയാസ്പദമായ കമ്പനികളുടെ വിശദാംശങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വിദേശ കറൻസി, സ്വർണം എന്നിവയും ഇഡി കണ്ടെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പാർത്ഥ ചാറ്റർജിയെയും ഇഡി അന്വേഷിക്കുന്നുണ്ട്. വിദ്യാഭ്യാസ സഹമന്ത്രി പരേഷ് അധികാരിയുടെ കൂച്ച് ബിഹാർ ജില്ലയിലെ വസതിയിലും ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി