Agnipath Scheme : എന്താണ് അഗ്നിപഥ്, എന്തിനാണ് പ്രതിഷേധം?

By Web TeamFirst Published Jun 17, 2022, 5:15 PM IST
Highlights

Agnipath രാജ്യത്തെ സൈനീക റിക്രൂട്ട്മെന്‍റ് രീതികള്‍  മുഴുവൻ മാറ്റിയെഴുതുന്ന അഗ്നിവീര്‍ പദ്ധതിക്കെതിരെ രാജ്യാവ്യാപക പ്രതിഷേധമാണ് നടക്കുന്നത്

ദില്ലി: രാജ്യത്തെ സൈനീക റിക്രൂട്ട്മെന്‍റ് രീതികള്‍  മുഴുവൻ മാറ്റിയെഴുതുന്ന അഗ്നിവീര്‍ പദ്ധതിക്കെതിരെ രാജ്യാവ്യാപക പ്രതിഷേധമാണ് നടക്കുന്നത്. എന്താണ് അഗ്നിവീര്‍ പദ്ധതി പ്രതിഷേധത്തിന് കാരണമെന്ത്. പരിശോധിക്കാം. കര നാവിക വ്യോമ സേനകളില്‍  യുവാക്കള്‍ക്ക്  നാല് വര്‍ഷത്തേക്ക് നിയമനം നല്‍കുന്ന അഗ്നിപഥ് (Agnipath), സേനയെകൂടുതല്‍ ചെറുപ്പമാക്കാനും ചെലവ് കുറയ്ക്കാൻ പുതിയ പദ്ധതി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. 

എന്താണ് അഗ്നിപഥ്

പതിനേഴര മുതല്‍ 21 വയസുവരെ ഉള്ളവര്‍ക്കാണ്  ഈ പദ്ധതി വഴി സൈന്യത്തില്‍ ചേരാനാകുക. നാല് വര്‍ഷത്തേക്ക് നിയമനം.  കഴിവ് തെളിയിക്കുന്ന 25 ശതമാനം പേരെ സ്ഥിരപ്പെടുത്തും. ഇവര്‍ക്ക് 15 വര്‍ഷവും സര്‍വീസില്‍ തുടരാം. ആരോഗ്യ ശാരീരിക ക്ഷമതാ പരിശോധനകള്‍ക്കായി റിക്രൂട്ട്മെന്‍റ് റാലികളിലൂടെയാണ് തെരഞ്ഞെടുപ്പ്. സ്ഥിരനിയമനം നേടുന്ന 25 ശതമാനം പേരൊഴിച്ച് ബാക്കിയുള്ളവര്‍ക്ക് പെൻഷൻ ഉണ്ടാകില്ല. 

Read more:  അഗ്നിപഥ് പ്രതിഷേധം യുപിയില്‍; ജട്ടാരി പൊലീസ് സ്റ്റേഷന്‍ തീയിട്ടു, വാഹനവും കത്തിച്ചു

തുടക്കത്തിൽ 30,000 രൂപയുള്ള ശന്പളം സേവനത്തിന്‍റെ അവസാനത്തിൽ 40,000 രൂപ. ശന്പളത്തിന്‍റെ 30 ശതമാനം സേവാനിധി പ്രോഗാമിലേക്കു മാറ്റും.  നാല് വർഷം ഇങ്ങനെ മാറ്റിവെക്കുന്ന തുക കൂടി ചേർത്ത് സേവന കാലയളവ് അവസാനിക്കുന്പോള്‍ പതിനൊന്നരലക്ഷം രൂപ ലഭിക്കും. ആരോഗ്യ ഇൻഷുറൻസ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ഉണ്ടാകും. 

പത്ത് - പ്ലസ്ടു പാസായവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം..പത്താംക്ലാസ് പൂര്‍ത്തിയാവര്‍ക്ക് സേവനം കഴിയുന്പോള്‍ പന്തണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പന്ത്രണ്ടാം ക്ലാസ് ജയിച്ചവര്‍ക്ക് സേവനം പൂര്‍ത്തിയാകുന്പോള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്..സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കും.സേവനത്തിനിടെ മരിച്ചാല്‍ 1 കോടി രൂപ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും..നിലവില്‍ സൈന്യത്തിലെ ശരാശരി പ്രായം 32 ആണ്. അഗ്നിപഥ് പദ്ധതി പദ്ധതി നടപ്പാക്കുന്നതോടെ ഇത് ആറ്-ഏഴ് വര്‍ഷത്തിനുള്ളില്‍ 26 ആയി കുറയും..

Read more: Agnipath: അഗ്നിപഥ്‌ വരുമ്പോള്‍ അനിശ്ചിതത്വത്തിലായി കേരളത്തിലെ രണ്ടായിരത്തിലേറെ ഉദ്യോഗാര്‍ത്ഥികള്‍

എന്തിനാണ് പ്രതിഷേധം

കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായ സേനാ റിക്രൂട്ട്മെന്‍റ് പാതിവഴിയിലാണ്. ശാരീരിക - വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി ആറ് ലക്ഷത്തിലധികം പേരാണ് രാജ്യത്ത് എഴുത്ത് പരീക്ഷയ്ക്ക് കാത്തിരിക്കുന്നത്. ഈ എഴുത്ത് പരീക്ഷ റദ്ദായതോടെ നിരവധി പേര്‍ക്ക് അവസരം നഷ്ടപ്പെടും. പലര്‍ക്കും അഗ്നിവീറില്‍ പറയുന്ന പ്രായപരിധി കഴിയും. പുതിയ പദ്ധതിയില്‍ പെൻഷൻ പോലുള്ള ആനുകൂല്യങ്ങളില്ല. കഠിന പരീക്ഷകള്‍ കടന്ന് നിയമിക്കപ്പെടുന്നത് താല്‍ക്കാലികമായി.ചെറിയ പ്രായത്തിലുള്ളവരെ റിക്രൂട്ട് ചെയ്യുമ്പോൾ ഗുണമേൻമയെ ബാധിക്കുമെന്നാണഅ മറ്റൊരു വിമര്‍ശനം.

click me!