
ദില്ലി: കാലിന് ഒടിവുള്ള ഭാര്യയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്ത വീൽചെയർ കിട്ടാതിരുന്നതിന് എയർ ഇന്ത്യയെ പരസ്യമായി വിമർശിച്ച് കൊമേഡിയൻ വീർ ദാസ്. എക്സിലൂടെയാണ് വീർ ദാസിന്റെ പ്രതികരണം. മുംബൈയിൽ നിന്ന് AI816 വിമാനത്തിൽ ഡൽഹിയിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം. 50,000 രൂപ നൽകി സർവീസ് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും ക്യാബിനിൽ നിന്നോ ഗ്രൗണ്ട് സ്റ്റാഫിൽ നിന്നോ പിന്തുണ ലഭിച്ചില്ലെന്നും ഭാര്യക്ക് വിമാനത്തിന്റെ പടികൾ ഇറങ്ങേണ്ടി വന്നുവെന്നും പോസ്റ്റിൽ പറയുന്നു.
വീർദാസിന്റെ എക്സ് പോസ്റ്റ്:
രണ്ടു പേർക്കും ചേർത്ത് ഒരു ലക്ഷം രൂപ നൽകി പ്രണാം മീറ്റ്-ആൻഡ്-ഗ്രീറ്റ് സേവനങ്ങൾ ബുക്ക് ചെയ്തിരുന്നു. വീർ ദാസും ഭാര്യയും AI816 എന്ന വിമാനത്തിൽ മുംബൈയിൽ നിന്ന് ഡൽഹിയിലേക്കാണ് യാത്ര ചെയ്തിരുന്നത്. പ്രീമിയം ടിക്കറ്റിന്റെ പണം നൽകിയിട്ടും ഒടിഞ്ഞ മേശകൾ, ഒടിഞ്ഞ ലെഗ് റെസ്റ്റുകൾ, റിക്ലൈൻ പൊസിഷനിൽ സ്റ്റക്ക് ആയിപ്പോയ ഒരു സീറ്റ് എന്നിങ്ങനെയാണ് ഇരുവർക്കും ലഭിച്ചതെന്നും വീർ ദാസ് പറഞ്ഞു. “newly refurbished” എന്ന പ്രയോഗത്തോടെയാണ് വീർ ദാസ് എക്സിൽ പോസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam