
ഗ്വാളിയോര്‍: മധ്യപ്രദേശില്‍ മൃഗശാലയില്‍ വെള്ളക്കടുവ പ്രസവിച്ചു. പത്ത് വയസ് പ്രായമുള്ള വെള്ളക്കടുവയ്ക്കാണ് മൂന്ന് കുഞ്ഞുങ്ങളുണ്ടായത്. മധ്യപ്രദേശിലെ ഗ്വാളിയോറിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ മൃഗശാലയായ ഗാന്ധി മൃഗശാലയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഇതോടെ മൃഗശാലയിലുള്ള കടുവകളുടെ എണ്ണം 10 ആയി. മീര എന്ന വെള്ള കടുവയ്ക്ക് ഉണ്ടായതില്‍ ഒരു കുഞ്ഞ് വെള്ളക്കടുവയും മറ്റ് രണ്ടെണ്ണം സാധാരണ കടുവ കുഞ്ഞുങ്ങളുമാണ്. രാവിലെ 11.30ഓടെയായിരുന്നു പ്രസവം.
2013ല്‍ ഈ മൃഗശാലയില്‍ തന്നെ ജനിച്ച കടുവയാണ് മീര. ഇത് മീരയുടെ മൂന്നാമത്തെ പ്രസവമാണെന്നാണ് മൃഗശാല അധികൃതര്‍ വിശദമാക്കുന്നത്. കേന്ദ്ര മൃഗശാല അധികൃതരുടെ നിര്‍ദ്ദേശമനുസരിച്ചുള്ള പ്രത്യേക പരിചരണമാണ് കടുവയ്ക്ക് നല്‍കുന്നതെന്ന് അധികൃതര്‍ വിശദമാക്കി. ആദ്യ പ്രസവത്തില്‍ മീരയ്ക്ക് മൂന്ന് കുഞ്ഞുങ്ങളും രണ്ടാം പ്രസവത്തില്‍ രണ്ട് കുഞ്ഞുങ്ങളുമുണ്ടായിട്ടുണ്ട്.
കുഞ്ഞുങ്ങളുണ്ടായ ശേഷം അമ്മ കടുവ ആരെയും കൂടിന് അടുത്തേക്ക് അടുപ്പിക്കുന്നില്ലെന്നാണ് മൃഗശാല അധികൃതര്‍ പ്രതികരിക്കുന്നത്. കടുവയുടെ ഭക്ഷണത്തില്‍ ചിക്കന്‍ സൂപ്പും പാലും അധികമായി നല്‍കുന്നുണ്ടെന്നും മൃഗശാല അധികൃതര്‍ വിശദമാക്കി.
സൗദി രാജകുമാരന്‍റെ സമ്മാനമായ ചീറ്റപ്പുലി ചത്തു; 'അബ്ദുള്ള'യുടെ മരണകാരണം ഹൃദയാഘാതം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam