മോദിക്ക് നന്ദിയര്‍പ്പിച്ച് ലോകാരോഗ്യ സംഘടന തലവന്‍

Published : Sep 27, 2020, 11:43 AM ISTUpdated : Sep 27, 2020, 11:45 AM IST
മോദിക്ക് നന്ദിയര്‍പ്പിച്ച് ലോകാരോഗ്യ സംഘടന തലവന്‍

Synopsis

കൊവിഡിനെതിരായ പോരാട്ടത്തില്‍ യുഎന്‍ എവിടെയാണെന്നായിരുന്നു മോദിയുടെ ചോദ്യം. പ്രതിരോധ പോരാട്ടത്തില്‍ സഭയുടെ പങ്ക് എന്താണ് എന്നചോദ്യമുയരുന്നുണ്ടെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.  

ന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയര്‍പ്പിച്ച് ലോക ആരോഗ്യ സംഘടന തലവന്‍ ട്രോഡോസ് അഥനം ഗബ്രിയേസുസ്. ഐക്യത്തിനുള്ള ആത്മാര്‍ഥതക്ക് നന്ദിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. നമ്മുടെ ശക്തിയും വിഭവങ്ങളും ഒരുമിച്ച് ചേര്‍ത്താല്‍ മാത്രമേ കൊവിഡ് എന്ന മഹാമാരിക്കെതിരെ പോരാടാനാകുവെന്നും കൊവിഡിനെ തോല്‍പ്പിക്കാന്‍ നമുക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കൊവിഡ് പ്രതിരോധത്തില്‍ മോദി ഐക്യരാഷ്ട്ര സഭയെ വിമര്‍ശിച്ചിരുന്നു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ യുഎന്‍ എവിടെയാണെന്നായിരുന്നു മോദിയുടെ ചോദ്യം. പ്രതിരോധ പോരാട്ടത്തില്‍ സഭയുടെ പങ്ക് എന്താണ് എന്നചോദ്യമുയരുന്നുണ്ടെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. കൊവിഡ് പ്രതിരോധ മരുന്ന് ഉത്പാദനത്തിന് എല്ലാ നടപടിയും ഇന്ത്യ സ്വീകരിക്കുമെന്ന് നരേന്ദ്രമോദി അറിയിച്ചു.മൂന്നാംഘട്ട പരീക്ഷണം അയല്‍ രാജ്യങ്ങളിലും തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി