രാജ്യത്തിന്റെ അഭിമാനം! റഫാൽ പറത്തിയ ആദ്യ ഇന്ത്യക്കാരൻ, ആരാണ് ഹിലാൽ അഹമ്മദ് ?

Published : May 08, 2025, 01:28 PM IST
രാജ്യത്തിന്റെ അഭിമാനം! റഫാൽ പറത്തിയ ആദ്യ ഇന്ത്യക്കാരൻ, ആരാണ് ഹിലാൽ അഹമ്മദ് ?

Synopsis

ഒരു തരത്തിലുമുള്ള അപകടത്തിലും പെടാതെ 3,000 ത്തിൽ അധികം മണിക്കൂറുകളാണ് ഇദ്ദേഹം ഫ്ലൈ ചെയ്തിട്ടുള്ളത്.

റഫാൽ യുദ്ധവിമാനമെന്ന പേരിനൊപ്പം തന്നെ ആളുകൾ തിരക്കുന്ന മറ്റൊരു പേര് ഹിലാൽ അഹമ്മദിന്റേതാണ്. റഫാൽ യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യക്കാരനാണ് എയർ വൈസ് മാർഷൽ ഹിലാൽ അഹമ്മദ്. ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ല് കൂടിയാണ് ഹിലാൽ അഹമ്മദ് തന്റെ പേരു കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നത്. 

അനന്ത്നാഗിലെ ഒരു കശ്മീരി മുസ്ലീം കുടുംബത്തിലാണ് ഹിലാൽ അഹമ്മദിന്റെ ജനനം. ഇന്ത്യൻ വ്യോമസേനയിൽ സ്വന്തമായൊരു കയ്യൊപ്പ് തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട് അദ്ദേഹം. ഒരു തരത്തിലുമുള്ള അപകടത്തിലും പെടാതെ 3,000 ത്തിൽ അധികം മണിക്കൂറുകളാണ് ഇദ്ദേഹം ഫ്ലൈ ചെയ്തിട്ടുള്ളത്. മിറാഷ് 2000, മിഗ്-21 എന്നിവയുൾപ്പെടെ വിവിധ വിമാനങ്ങളിലുള്ള അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യമാണ് റഫാൽ ജെറ്റ് പറത്തുന്ന ആദ്യ ഇന്ത്യക്കാരനായി തെരഞ്ഞെടുക്കാൻ രാജ്യത്തിന് ഊർജമായത്. 

ഫ്രാൻസിലേക്കുള്ള വ്യോമസേനയുടെ എയർ അറ്റാഷെയായ ഹിലാൽ അഹമ്മദ് റഫാൽ ജെറ്റുകളുടെ വിതരണം, ആയുധവൽക്കരണം തുടങ്ങിയവയിൽ മേൽനോട്ടം വഹിച്ച വളരെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണ്. രാജ്യത്തിന്റെ സുരക്ഷിതമായ പ്രവർത്തനത്തിന് ആവശ്യമായയുദ്ധവിമാനങ്ങൾ ഉറപ്പാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കു വഹിച്ചു. ഇതിനൊപ്പം ഇന്ത്യയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനൊപ്പം നിന്ന് പ്രവർത്തിച്ചു. ഇത്തരത്തിൽ ഇന്ത്യൻ സൈന്യത്തിലെ വളരെ നിർണായക മാറ്റങ്ങൾക്കൊപ്പം നിന്ന ഹിലാൽ  ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് റഫാൽ വിമാനം പറത്തി. 

റഫാലിനോട് ചേർത്താണ് അദ്ദേഹത്തിന്റെ പേര് ഏറ്റവും കൂടുതൽ മുഴങ്ങിക്കേട്ടതെങ്കിലും അതിനപ്പുറമാണ് ഹിലാൽ അഹമ്മദിന്റെ സേവനങ്ങൾ. ഇന്ത്യൻ വ്യോമസേനയുടെ ആധുനികവൽക്കരണത്തിൽ വലിയ ഭാഗമായ ഹിലാൽ ഇത് വഴി സമകാലിക വെല്ലുവിളികളെ നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കി എന്ന് പറയാതെ വയ്യ. ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിന് രാജ്യം നൽകിയ തിരിച്ചടിയിൽ, ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേര് എവിടെയും കേട്ടില്ലെങ്കിലും ഹിലാലിന്റെ കൂടെ കഠിനാധ്വാനത്തിന്റെ ഫലമാണ് നമ്മൾ നൽകിയ തിരിച്ചടി എന്ന് വിസ്മരിച്ചു കൂടാ. 

ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം അടിവരയിടുന്നത് റഫാൽ ജെറ്റുകൾ ഉൾപ്പെടെയുള്ള നൂതന സൈനിക സാങ്കേതികവിദ്യയുടെ തന്ത്രപരമായ പ്രാധാന്യം കൂടിയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കെട്ടടങ്ങാതെ തുടരുമ്പോൾ, രാജ്യത്തിന്റെ പ്രതിരോധം ശക്തവും ബുദ്ധിപൂർവ്വവുമാണെന്ന് ഉറപ്പാക്കാൻ ഐഎഎഫ് ഹിലാൽ അഹമ്മദിനെപ്പോലുള്ള നായകന്മാർ നമുക്കുണ്ടെന്നതാണ് ധൈര്യം.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്രിസ്മസ് പ്രാര്‍ത്ഥന യോഗത്തിനിടെ നാഗ്‍പൂരിൽ മലയാളി വൈദികനും ഭാര്യയും സഹായിയും കസ്റ്റഡിയിൽ
നാഗ്പൂരിൽ മലയാളി വൈദികനേയും ഭാര്യയും സഹായിയും അറസ്റ്റിൽ, നടപടി ക്രിസ്തുമസ് പ്രാർത്ഥനാ യോഗത്തിനിടെ