ആരാണ് ജെപി നദ്ദ, ഞാനെന്തിന് അദ്ദേഹത്തിന് ഉത്തരം നല്‍കണം: രാഹുല്‍ ഗാന്ധി

Published : Jan 19, 2021, 05:14 PM IST
ആരാണ് ജെപി നദ്ദ, ഞാനെന്തിന് അദ്ദേഹത്തിന് ഉത്തരം നല്‍കണം: രാഹുല്‍ ഗാന്ധി

Synopsis

ജെപി നദ്ദയുടെ ചോദ്യത്തിന് മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. നദ്ദ തന്റെ പ്രൊഫസറല്ലെന്നും രാജ്യത്തോട് മറുപടി പറഞ്ഞുകൊള്ളാമെന്നും രാഹുല്‍ മറുപടി നല്‍കി.  

ദില്ലി: ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ആരാണ് ജെപി നദ്ദയെന്നും അദ്ദേഹത്തിന് താന്‍ എന്തിന് മറുപടി നല്‍കണമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. അരുണാചല്‍പ്രദേശില്‍ ചൈന കടന്നുകയറി ഗ്രാമം നിര്‍മ്മിച്ച വാര്‍ത്ത ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി സര്‍ക്കാറിനെതിരെ രംഗത്തെത്തിയപ്പോഴാണ് ജെപി നദ്ദ പ്രതികരണവുമായി എത്തിയത്. അവധിക്കാലം കഴിഞ്ഞെത്തിയ രാഹുല്‍ ഗാന്ധിയോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നായിരുന്നു നദ്ദയുടെ പരാമര്‍ശം.

എന്നാല്‍ ജെപി നദ്ദയുടെ ചോദ്യത്തിന് മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. നദ്ദ തന്റെ പ്രൊഫസറല്ലെന്നും രാജ്യത്തോട് മറുപടി പറഞ്ഞുകൊള്ളാമെന്നും രാഹുല്‍ മറുപടി നല്‍കി.

'ചൈനയെ സംബന്ധിച്ച പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അസത്യം പറയുന്നത് എപ്പോള്‍ അവസാനിപ്പിക്കും. രാഹുല്‍ഗാന്ധി പരാമര്‍ശിക്കുന്ന അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ചൈനക്കാര്‍ക്ക് നെഹ്റു അല്ലാതെ മറ്റാരും സമ്മാനിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് നിഷേധിക്കാമോ. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ചൈനയ്ക്ക് കീഴടങ്ങുന്നത്' -എന്നായിരുന്നു നദ്ദയുടെ ട്വീറ്റ്. കര്‍ഷകരെയും രാഹുല്‍ ഗാന്ധി തെറ്റിദ്ധരിപ്പിക്കുകയാണെന്നും നദ്ദ ആരോപിച്ചു.
 

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'