സുപ്രീംകോടതി നിയോഗിച്ച സമിതി കര്‍ഷകരുമായി ചര്‍ച്ച നടത്തും; സർക്കാരിനും പങ്കെടുക്കാം

Published : Jan 19, 2021, 03:40 PM ISTUpdated : Jan 19, 2021, 04:16 PM IST
സുപ്രീംകോടതി നിയോഗിച്ച സമിതി കര്‍ഷകരുമായി ചര്‍ച്ച നടത്തും; സർക്കാരിനും പങ്കെടുക്കാം

Synopsis

സമിതിയുടെ പ്രവർത്തനം സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാന്‍ അംഗങ്ങള്‍ യോഗം ചേരും. നാല് അംഗം സമിതിയിൽ നിന്ന് നേരത്തെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഭൂപേന്ദ്ര സിംഗ് മാൻ രാജിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ മറ്റു മൂന്ന് പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. 

ദില്ലി: കാർഷികനിയമങ്ങൾ പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദ്ഗധ സമിതി മറ്റന്നാൾ കർഷകരുമായി ചർച്ച നടത്തും. നേരിട്ട് എത്താൻ ബുദ്ധിമുട്ടുള്ള സംഘടന പ്രതിനിധികൾക്ക് വിഡിയോ കോൺഫറൻസിംഗിലൂടെ ചർച്ചയിൽ പങ്കെടുക്കാം. സർക്കാരിന് വേണമെങ്കിലും ചർച്ചയിൽ പങ്കെടുക്കാമെന്ന് സമിതി അംഗം അനിൽ ഘൻവത് പറഞ്ഞു. സമിതിയുടെ പ്രവർത്തനം സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാന്‍ അംഗങ്ങള്‍ യോഗം ചേരും. നാല് അംഗം സമിതിയിൽ നിന്ന് നേരത്തെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഭൂപേന്ദ്ര സിംഗ് മാൻ രാജിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ മറ്റു മൂന്ന് പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. 

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ കാ‍ർഷിക സംസ്കാരത്തിന്‍റെ കഥ പറയുന്ന നിശ്ചല ദൃശയങ്ങൾ ഉൾപ്പെടുത്തുമെന്ന് ക‍ർഷകർ അറിയിച്ചു. ട്രാക്ടറുകളിൽ ദേശീയപതാക നാട്ടിക്കൊണ്ട് ദില്ലിയിലെ ഔട്ട‌ർ റിംഗ് റോഡിൽ പരേഡ് നടത്താനാണ് തീരുമാനം.  ഇതിനിടെ പരേഡിൽ നിന്ന് പിൻമാറണമെന്നും ക്രമസമാധാനപ്രശ്നം ഉണ്ടാക്കരുതെന്നും ആവശ്യപ്പെട്ട് ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ക‍ർഷകനേതാക്കളെ കണ്ടു. സമാധാനമായി റാലി നടത്താൻ ഏതൊരു പൗരനും ഭരണഘടനാവകാശമുണ്ടെന്ന് നേതാക്കൾ പറഞ്ഞു. 

PREV
click me!

Recommended Stories

ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ
10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയിൽ ഇന്ന് വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ പ്രത്യക ചർച്ച