ആരാണ് ഷൈസ്ത പർവീൺ?; പൊലീസുകാരന്റെ മകളിൽ നിന്ന് മോസ്റ്റ് വാണ്ടഡ് പട്ടികയിലെത്തിയ 'ഗോഡ് മദര്‍'!

Published : Apr 19, 2023, 08:51 PM ISTUpdated : Apr 20, 2023, 09:09 AM IST
ആരാണ് ഷൈസ്ത പർവീൺ?; പൊലീസുകാരന്റെ മകളിൽ നിന്ന് മോസ്റ്റ് വാണ്ടഡ് പട്ടികയിലെത്തിയ 'ഗോഡ് മദര്‍'!

Synopsis

ആരാണ് അതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്ത പര്‍വീൺ

പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട  മുൻ എംപിയും കൊലക്കേസ് പ്രതിയുമായ അതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്ത പർവീൺ യുപി പൊലീസിസന്റെ മോസ്റ്റ് വാണ്ടട് ലിസ്റ്റിലുണ്ട് ഇപ്പോൾ. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവര്‍ക്ക് 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്. 

രണ്ട് ദിവസത്തെ ഇടവേളയിലാണ് ഷൈസ്തയ്ക്ക് മകൻ ആസാദിനെയും ഭർത്താവ് അതിഖിനെയും നഷ്ടപ്പെട്ടത്. ആസാദ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ആതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫും പ്രയാഗ്‌രാജിൽ വെടിയേറ്റ് മരിച്ചത്.  അതിഖിന്റെ അന്ത്യകർമങ്ങളിൽ ഷൈസ്ത പർവീൺ കീഴടങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അവ‍ര്‍ ഒളിവിലാണ്. 

ആരാണ് ഷൈസ്ത പര്‍വീൺ

1- ഷൈസ്തയുടെ പിതാവ് പൊലീസുകാരനായിരുന്നു, 1996-ൽ അതിഖിനെ വിവാഹം കഴിക്കുന്നതിന് മുമ്പ്, ഷൈസ്തയുടെ ലോകം തികച്ചും വ്യത്യസ്തമായിരുന്നു. 12-ാം ക്ലാസ് വരെ പഠിച്ച, ഷൈസ്ത നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നില്ല.

2- ഷൈസ്തയുടെ പേരിൽ 2009 മുതൽ പ്രയാഗ്‌രാജിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്ന് വഞ്ചനാ കേസും ഒരു കൊലപാതകവും അടങ്ങുന്നതാണിത്. ആദ്യത്തെ മൂന്ന് കേസുകൾ കേണൽഗഞ്ച് പൊലീസ് സ്റ്റേഷനിൽ 2009 മുതലുള്ളതാണ്. ഉമേശ് പാൽ കൊലപാതകമാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

3- 2021ൽ ഷൈസ്ത എഐഎംഐഎമ്മിൽ ചേർന്നു. എന്നാൽ പിന്നീട് 2023 ജനുവരിയിൽ അവർ ബിഎസ്പിയിലേക്ക്ചേക്കേറി.'തന്റെ ഭർത്താവിന് (അതിഖ്) എസ്പി മുൻ മേധാവിയുമായുള്ള സൗഹൃദം മൂലം അച്ചടക്കം പഠിക്കാൻ സാധിച്ചില്ല. അദ്ദേഹം എപ്പോഴും ബിഎസ്പിയെ ഇഷ്ടപ്പെട്ടിരുന്നു, ബിഎസ്പി നേതാക്കളെ  സഹായിച്ചിരുന്നു. എന്നായിരുന്നു ഷൈസ്ത ബിഎസ്പിയിൽ ചേർന്നപ്പോൾ പറഞ്ഞത്. എന്നാൽ മേയർ തിരഞ്ഞെടുപ്പിൽ ഷൈസ്തയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് മായാവതി തീരുമാനിച്ചു.

4-  ഷൈസ്ത ഉമേഷ് പാൽ കൊലപാതകത്തിൽ സുപ്രധാന പങ്കുവഹിച്ചുവെന്നാണ് പൊലീസ് പറയുന്നത്. 

5- ആതിഖ് ജയിലിൽ ആയിരുന്നപ്പോൾ മാഫിയ പ്രവ‍ര്‍ത്തനങ്ങൾ നിയന്ത്രിച്ചത് ഷൈസ്തയായിരുന്നു.

6- ഗോഡ് മദര്‍ എന്നായിരുന്നു ഷൈസ്ത മാഫിയ സംഘത്തിൽ അറിയപ്പെട്ടിരുന്നത്

PREV
click me!

Recommended Stories

ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി
വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ