
ലക്നൗ: വ്യക്തി പ്രഭാവം വളരെ പ്രധാനപ്പെട്ടതാണ് യുപിയിൽ. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഏത് നേതാവിനാണ് യുപിയുടെ മണ്ണിൽ പിന്തുണയെന്നറിയാനാണ് സർവ്വേയിലൂടെ ശ്രമിച്ചത്. യോഗിയുടെ ജനപ്രീതി ഇടിഞ്ഞോ, അഖിലേഷ് തിരിച്ചുവരുമോ, മായാവതി ഉയിർത്തെഴുന്നേൽക്കുമോ വിശദമായി പരിശോധിക്കാം.
നിയമസഭാ തെരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ നിങ്ങൾ ആർക്കാവും വോട്ട് ചെയ്യുകയെന്ന് നേരിട്ട് ചോദിച്ചപ്പോൾ 48 ശതമാനം പേരും യോഗി ആദിത്യനാഥ് തന്നെ വരുമെന്നാണ് അഭിപ്രായപ്പെട്ടത്. 36 ശതമാനം പേർ അഖിലേഷ് തിരിച്ച് അധികാരത്തിലെത്തുമെന്ന് പറഞ്ഞപ്പോൾ മൂന്നാമതൊരു സാധ്യതയെക്കുറിച്ച് പ്രതീക്ഷയുള്ളത് 16 ശതമാനം പേർക്ക് മാത്രമാണ്
ആരുടെ ഭരണകാലത്താണ് എറ്റവും കൂടുതൽ അഴിമതിയെന്നായിരുന്നു സർവ്വേയിലെ ഒരു പ്രധാനപ്പെട്ട ചോദ്യം. ഇപ്പോൾ ഭരണം കയ്യാളുന്ന യോഗി ആദിത്യനാഥ്, മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഒരു കാലത്ത് യുപി അടക്കി ഭരിച്ചിരുന്ന മായാവതിയെന്നിവരുടെ ഭരണത്തെക്കുറിച്ചാണ് എടുത്ത് ചോദിച്ചത്. 28 ശതമാനം പേർ യോഗി സർക്കാരിൻറെ കാലത്താണ് അഴിമതി കൂടുതലെന്ന് അഭിപ്രായപ്പെട്ടു, 24 ശതമാനം പേർ മായാവതിയുടെ കാലത്താണെന്നും, ശേഷിക്കുന്ന 48 ശതമാനം പേരും അഴിമതി കൂടുതൽ അഖിലേഷിൻറെ കാലത്തായിരുന്നുവെന്നാണ് പറഞ്ഞത്.
യോഗി/അഖിലേഷ്/മായാവതി സർക്കാരുകളുടെ കാലത്തെ ക്രമസമാധാനപാലനത്തെക്കുറിച്ച് ചോദിച്ചപ്പോഴും മുൻതൂക്കം യോഗിക്ക് തന്നെ. അറുപത് ശതമാനം പേരും യോഗിയുടെ കാലത്താണ് ക്രമസമാധാനപാലനം നല്ല രീതിയിൽ മുന്നോട്ട് പോയതെന്ന് പറയുന്നു, അഖിലേഷിൻറെ ഭരണകാലമായിരുന്നു നല്ലതെന്ന് പറഞ്ഞത് 27 ശതമാനം പേർ. മായാവതിയുടെ കാലത്തായിരുന്ന ക്രമസമാധാന പാലനം നല്ലതെന്ന് പറഞ്ഞത് കേവലം 13 ശതമാനം പേർ മാത്രം.
ഉത്തർപ്രദേശിനെ ആറ് മേഖലകളായി തിരിച്ചാണ് സർവേ നടത്തിയിരിക്കുന്നത്. കാണ്പൂർ ബുദ്ധേൽഖണ്ഡ്,അവാധ്, പശ്ചിമ യുപി, ബ്രിജ്, കാശ്, ഗോരക്ഷ് . ജൂലായ് 27-നും ആഗസ്റ്റ് രണ്ടിനും ഇടയിലാണ് സർവ്വേയ്ക്ക് വേണ്ടി വിവരശേഖരണം നടത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam