ശിവമൊഗ ഐഎസ് റിക്രൂട്ട്മെന്‍റ് കേസ്: കര്‍ണാടകയില്‍ വ്യാപക റെയിഡുമായി എന്‍ഐഎ, 2 പേര്‍ പിടിയില്‍

Published : Jan 05, 2023, 10:26 PM ISTUpdated : Jan 05, 2023, 10:43 PM IST
ശിവമൊഗ ഐഎസ് റിക്രൂട്ട്മെന്‍റ് കേസ്: കര്‍ണാടകയില്‍ വ്യാപക റെയിഡുമായി എന്‍ഐഎ, 2 പേര്‍ പിടിയില്‍

Synopsis

കർണാടക സ്വദേശികളായ റിഷാൻ താജുദ്ദീൻ ഷെയ്ഖ്, ഹുസൈർ ഫർഹാൻ ബൈഗ് എന്നിവരാണ് പിടിയിലായത്. 

ബെംഗളൂരു: ശിവമൊഗ ഐഎസ് റിക്രൂട്ട്മെന്‍റ് കേസുമായി ബന്ധപ്പെട്ട് കർണാടകത്തിൽ വ്യാപകറെയ്ഡ്. ദക്ഷിണകാനറ, ശിവമൊഗ, ദാവനഗരെ, ബെംഗളുരു എന്നീ ജില്ലകളിൽ ആറിടങ്ങളിലായാണ് എൻഐഎ റെയ്ഡ് നടത്തിയത്. ഐഎസുമായി ബന്ധപ്പെട്ട് സജീവപ്രവർത്തനം നടത്തിയ രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തു. കർണാടക സ്വദേശികളായ റിഷാൻ താജുദ്ദീൻ ഷെയ്ഖ്, ഹുസൈർ ഫർഹാൻ ബൈഗ് എന്നിവരാണ് പിടിയിലായത്. 

ഇവരിൽ നിന്ന് നിരവധി ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തതായി എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഐഎസില്‍ നിന്ന് ക്രിപ്റ്റോ വാലറ്റുകൾ വഴിയാണ് ഇവ‍ർ തീവ്രവാദ പ്രവ‍ർത്തനങ്ങൾക്കായി പണം കടത്തിയത്. കേസിലെ മുഖ്യപ്രതിയായ മാസ് മുനീർ വഴി നിരവധി ആളുകളെ തീവ്രവാദപ്രവർത്തനത്തിലേക്ക് കൊണ്ടുവന്നതായും എൻഐഎ പറയുന്നു. കർണാടകയിലെ വിവിധ പ്രദേശങ്ങളിലായി വലിയ ആക്രമണങ്ങൾക്കാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്നും എൻഐഎ വ്യക്തമാക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് 4 ബസുകളിലായി സ്ത്രീകളെ കൊണ്ടുപോയി, അടുത്ത ജില്ലയിൽ കൊണ്ട് പോയി വോട്ട് ചെയ്യിപ്പിച്ചു; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പരാതി
14 ലക്ഷത്തിലധികം പേർ കണ്ട വീഡിയോ! കൈകാണിച്ചാൽ ട്രെയിൻ നിർത്തില്ലെന്നോ? വയോധികക്കായി സ്റ്റോപ്പിട്ട ലോക്കോ പൈലറ്റിന് കയ്യടിച്ച് നെറ്റിസൺസ്