
ഭോപ്പാൽ: ഭർത്താവുമായി രഹസ്യ ബന്ധം പുലർത്തുന്നുണ്ട് എന്ന സംശയത്തിന്റെ പുറത്ത് അയാൾ വർക്ക് ഔട്ട് ചെയ്യുന്ന ജിംനേഷ്യത്തിലെത്തി അവിടെ വ്യായാമം ചെയ്യുകയായിരുന്ന ഒരു യുവതിയെ ചെരുപ്പുകൊണ്ട് മർദ്ദിച്ച് ഭാര്യ. മധ്യപ്രദേശിലെ ഭോപ്പാലിലെ കോഹ്-എ-ഫിസാ തെരുവിലുളള ഒരു പ്രമുഖ ജിംനേഷ്യത്തിലാണ് സംഭവം. ഈ സംഭവത്തിന്റെ 2.15 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ്.
ഒക്ടോബർ 15 -നാണ് സംഭവം. തന്റെ ജിമ്മിൽ പതിവായി വരാറുള്ള ഒരാളുടെ ഭാര്യയായ മുപ്പതു വയസ്സ് പ്രായമുള്ള യുവതി, ബുർഖ ധരിച്ച് തന്റെ സഹോദരിയോടൊപ്പം ജിമ്മിലെത്തി, അവിടെ വ്യായാമം ചെയ്യാറിനെത്തിയ മറ്റൊരു യുവതിയെ ചെരിപ്പുകൊണ്ട് മർദ്ദിക്കുകയാണ് ഉണ്ടായതെന്ന് ജിം ഉടമ അനിൽ ബാജ്‌പേയി ദൈനിക് ഭാസ്കർ പത്രത്തോട് പറഞ്ഞു. തന്റെ ഭർത്താവും ജിമ്മിൽ സ്ഥിര സന്ദര്ശകയായ മറ്റൊരു യുവതിയും തമ്മിൽ രഹസ്യ ശാരീരിക ബന്ധമുണ്ട് എന്ന സംശയമാണ് നൂർമഹൽ തെരുവിൽ താമസിക്കുന്ന ഈ യുവതിയെ ഇങ്ങനെ ഒരു അതിക്രമത്തിന് പ്രേരിപ്പിച്ചത്. എന്നാൽ, ഭർത്താവ് ഈ ആക്ഷേപങ്ങൾ എല്ലാം തന്നെ നിഷേധിച്ചിട്ടുണ്ട്. തന്റെ ഭാര്യയുടെ തുടർച്ചയായ ആക്രമണങ്ങളിൽ നിന്ന് യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.
ഈ വിഷയത്തിൽ ഇടപെട്ട പൊലീസ് രണ്ടു പക്ഷത്തുനിന്നും, ഐപിസി 323, 294, 506 എന്നീ വകുപ്പുകൾ പ്രകാരം ഓരോ എഫ്‌ഐആർ വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേ യുവതി തന്റെ ഭർത്താവിനെതിരെ ഷാജഹാനാബാദ് പൊലീസ് സ്റ്റേഷനിൽ ഒരു സ്ത്രീധന പീഡന പരാതിയും രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam