ഭാര്യക്ക് മറ്റൊരാളുമായുള്ള ശാരീരിക ബന്ധമില്ലാത്ത പ്രണയബന്ധം വ്യഭിചാരമല്ല; നിർണായക വിധിയുമായി മധ്യപ്രദേശ് കോടതി

Published : Feb 14, 2025, 12:24 PM ISTUpdated : Feb 14, 2025, 12:29 PM IST
ഭാര്യക്ക് മറ്റൊരാളുമായുള്ള ശാരീരിക ബന്ധമില്ലാത്ത പ്രണയബന്ധം വ്യഭിചാരമല്ല; നിർണായക വിധിയുമായി മധ്യപ്രദേശ് കോടതി

Synopsis

ശാരീരിക ബന്ധമില്ലാതെ ഭാര്യക്ക് മറ്റൊരാളോട് സ്നേഹവും വാത്സല്യവും ഉണ്ടെങ്കിൽ അതുമാത്രം ഭാര്യ വ്യഭിചാരത്തിലേർപ്പെട്ടെന്ന് സ്ഥാപിക്കാൻ പര്യാപ്തമല്ലെന്ന് ജസ്റ്റിസ് ജിഎസ് അലുവാലിയ അഭിപ്രായപ്പെട്ടു.

ഭോപ്പാൽ: ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള പ്രണയബന്ധം വ്യഭിചാരം തെളിയിക്കാനും ജീവനാംശം നിഷേധിക്കാനും പര്യാപ്തമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി. വ്യഭിചാരം സ്ഥാപിക്കുന്നതിന് ലൈംഗിക ബന്ധം ഒരു ആവശ്യമായ ഘടകമാണെന്നും കോടതി പ്രസ്താവിച്ചു. ഭാര്യയുടെ വ്യഭിചാരം തെളിയിക്കപ്പെട്ടാൽ മാത്രമേ ജീവനാംശം നിഷേധിക്കാൻ കഴിയൂവെന്ന് ക്രിമിനൽ നടപടിക്രമത്തിലെ ബിഎൻഎസ്എസ്/125(4) ലെ സെക്ഷൻ 144(5) പ്രകാരം വ്യക്തമാണ്. വ്യഭിചാരം എന്നാൽ ലൈംഗിക ബന്ധമാണെന്നും നിഷ്കർഷിക്കുന്നു. ശാരീരിക ബന്ധമില്ലാതെ ഭാര്യക്ക് മറ്റൊരാളോട് സ്നേഹവും വാത്സല്യവും ഉണ്ടെങ്കിൽ അതുമാത്രം ഭാര്യ വ്യഭിചാരത്തിലേർപ്പെട്ടെന്ന് സ്ഥാപിക്കാൻ പര്യാപ്തമല്ലെന്ന് ജസ്റ്റിസ് ജിഎസ് അലുവാലിയ അഭിപ്രായപ്പെട്ടു.

ഭാര്യയ്ക്ക് 4,000 രൂപ ഇടക്കാല ജീവനാംശം അനുവദിച്ച ഛിന്ദ്വാര കുടുംബ കോടതി പ്രിൻസിപ്പൽ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് റിവിഷനിസ്റ്റ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ​ഹർജി കോടതി തള്ളി. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 24 പ്രകാരം ഇടക്കാല ജീവനാംശമായി ഭാര്യക്ക് 4,000 രൂപ ലഭിക്കുന്നുണ്ടെന്നും തനിക്ക് 8,000 രൂപ മാത്രമേ വരുമാനമുള്ളൂവെന്നും ഭർത്താവ് വാദിച്ചു. ഭാര്യക്ക് ഒരു പ്രണയബന്ധമുണ്ടെന്നും പിതാവ് തന്റെ പൂർവ്വിക സ്വത്ത് തട്ടിയെടുത്തതാണെന്നും ഭർത്താവ് ആരോപിച്ചു.

Read More.... 7 കോടി ശമ്പളം ലഭിക്കാൻ ദിവസം 14 മണിക്കൂർ ജോലി ചെയ്തു; പ്രമോഷനും കിട്ടി, ഭാര്യയ്ക്ക് വേണ്ടത് ഡിവോഴ്സ് !

ഉത്തരവിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയില്ലെന്ന് കോടതി കണ്ടെത്തി. ഭർത്താവ് ആരോഗ്യമുള്ള ആളാണെന്നും വിവാഹ സമയത്ത് ഭർത്താവിന്റെ കുടുംബം ഭാര്യയെ വഞ്ചിച്ചെന്നും കോടതി നിരീക്ഷിച്ചു. 

Asianet News Live

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം