'അധികാരത്തിലെത്തിയാല്‍ രാഹുലിനെതിരെ വിധി പറഞ്ഞ ജഡ്ജിയുടെ നാവ് മുറിക്കും'; ഭീഷണിയുമായി കോണ്‍ഗ്രസ് നേതാവ് 

Published : Apr 08, 2023, 11:45 AM IST
'അധികാരത്തിലെത്തിയാല്‍ രാഹുലിനെതിരെ വിധി പറഞ്ഞ ജഡ്ജിയുടെ നാവ് മുറിക്കും'; ഭീഷണിയുമായി കോണ്‍ഗ്രസ് നേതാവ് 

Synopsis

ഭീഷണിപ്രസംഗത്തില്‍ നടപടി സ്വീകരിക്കാന്‍ തമിഴ്‌നാട് പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും നിര്‍മ്മല്‍ കുമാര്‍.

ചെന്നൈ: രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ വിധി പറഞ്ഞ സൂറത്ത് കോടതി ജഡ്ജിയുടെ നാവ് മുറിക്കുമെന്ന ഭീഷണിയുമായി തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് ദിണ്ഡിക്കല്‍ ജില്ലാ അധ്യക്ഷന്‍ മണികണ്ഠനാണ് ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയത്. ''നമ്മുടെ നേതാവായ രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷയാണ് സൂറത്ത് കോടതിയിലെ ജഡ്ജി വിധിച്ചത്. ജസ്റ്റിസ് എച്ച് വര്‍മ്മ അറിയാന്‍, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഞങ്ങള്‍ നിങ്ങളുടെ നാവ് മുറിക്കും.''-മണികണ്ഠന്‍ പറഞ്ഞു.  എഐഎഡിഎംകെ നേതാവായ നിര്‍മ്മല്‍ കുമാറാണ് പ്രസംഗത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ഭീഷണിപ്രസംഗത്തില്‍ നടപടി സ്വീകരിക്കാന്‍ തമിഴ്‌നാട് പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും നിര്‍മ്മല്‍ കുമാര്‍ പറഞ്ഞു. 


കോലാര്‍ പ്രസംഗത്തില്‍ മോദിയെന്ന് പേരുള്ളവരെ അപമാനിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞ 23നാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ട് വര്‍ഷം തടവും, പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സാവകാശം നല്‍കിയിരുന്നു. കോടതി വിധിക്ക് പിന്നാലെ രാഹുലിന്റെ ലോക്‌സഭാ അംഗത്വവും റദ്ദാക്കിയിരുന്നു. 

രാഷ്ട്രീയ നേട്ടത്തിനായി അപ്പീല്‍ വൈകിപ്പിക്കുന്നുവെന്ന ബിജെപിയുടെ വിമര്‍ശനത്തിനിടെയാണ് രാഹുല്‍ ഗാന്ധി സെഷന്‍സ് കോടതിയിലേക്ക് നീങ്ങിയത്. മനു അഭിഷേക് സ്വിംഗ്വി, പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് അടങ്ങുന്ന പാര്‍ട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ധ സംഘമാണ് അപ്പീല്‍ തയ്യാറാക്കിയത്. ഗുജറാത്തിലെ കോടതികളില്‍ നിന്ന് നീതി കിട്ടുമോയെന്നതില്‍ സംശയമുള്ളതിനാല്‍ സുപ്രീംകോടതി വരെ നിയമപോരാട്ടം നീളാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് നീക്കം. കുറ്റവും, ശിക്ഷയും കോടതി സ്റ്റേ ചെയ്താല്‍  രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയും നീങ്ങും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചന്ദ്രബോസ് വധക്കേസ്: പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, ചന്ദ്രബോസിൻ്റെ ഭാര്യയുടെ അപേക്ഷയിൽ നോട്ടീസ്
കോവിഡ് വാക്സിനേഷനു ശേഷം മരണവും ഗുരുതര ആരോഗ്യപ്രശ്നങ്ങളും; നഷ്ടപരിഹാര നയം രൂപീകരിക്കാൻ കേന്ദ്രത്തിന് നിർദേശം