ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച അധിക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഔദ്യോഗികമായി നോട്ടീസ് നൽകി

ഡൽഹി: ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച അധിക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഔദ്യോഗികമായി നോട്ടീസ് നൽകി. പിന്നാലെ പോസ്റ്റുകൾ നീക്കം ചെയ്തു. നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിലും തുടർന്ന് ജൂലൈ 20-ന് നടന്ന് പാർലമെന്‍റ് മാർച്ചിനിടയിലും വലിയ വിദ്യാർഥി പ്രതിഷേധങ്ങളാണ് ഉയർന്നുവന്നത്. ഈ പ്രതിഷേധങ്ങൾക്കിടയിൽ പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകളും, വീഡിയോകളും, മീമുകളും പല സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും വ്യാപകമായി പ്രചരിച്ചിരുന്നു.

ദില്ലി പോലീസിന്‍റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീമും സൈബർ വിഭാഗവും സംയുക്തമായി നടത്തിയ ഓൺലൈൻ പരിശോധനകളിലാണ് ഇത്തരം പോസ്റ്റുകൾ കണ്ടെത്തിയത്. പിന്നാലെ പോസ്റ്റുകളും വീഡിയോകളും നിയമപരമായ ചട്ടങ്ങൾ പ്രകാരം അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്ക് ദില്ലി പോലീസ് നോട്ടീസ് അയച്ചു. പോലീസിന്റെ നോട്ടീസിന് പിന്നാലെ നിരവധി പോസ്റ്റുകളും വീഡിയോകളും ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നീക്കം ചെയ്തു.

YouTube video player