അടുത്ത ഗുരുകുലങ്ങൾ കറാച്ചിയിലും ലാഹോറിലും നിർമിക്കേണ്ടി വരും; പാകിസ്ഥാന്റെ തകർച്ച പ്രവചിച്ച് ബാബ രാംദേവ്

Published : May 05, 2025, 09:56 PM IST
അടുത്ത ഗുരുകുലങ്ങൾ കറാച്ചിയിലും ലാഹോറിലും നിർമിക്കേണ്ടി വരും; പാകിസ്ഥാന്റെ തകർച്ച പ്രവചിച്ച് ബാബ രാംദേവ്

Synopsis

ഒരു യുദ്ധമുണ്ടായാൽ ഇന്ത്യക്കെതിരെ നാല് ദിവസം പോലും മുന്നോട്ട് പോകാൻ പാകിസ്ഥാന് സാധിക്കില്ലെന്ന് ബാബ രാംദേവ് പറഞ്ഞു. 

ന്യൂഡൽഹി:പാകിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം തന്നെ ആ രാജ്യം തകരുമെന്ന് ബാബ രാംദേവ്. ഇന്ത്യയെ നേരിടാനുള്ള സൈനിക ശേഷി പാകിസ്ഥാന് ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ഏതാനും ദിവസങ്ങൾക്കകം അടുത്ത ഗുരുകുലം കറാച്ചിയിലും മറ്റൊന്ന് ലാഹോറിലും നിർമിക്കേണ്ടി വരുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"പാകിസ്ഥാൻ സ്വയം നശിക്കാൻ പോവുകയാണ്. ബലൂചിസ്ഥാനിലെ പക്തൂൺ ജനത അവരുടെ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു. പാക് അധീന കശ്മീരിലെ സ്ഥിതി അതിലും മോശമാണ്. ഇന്ത്യയോട് യുദ്ധം ചെയ്യാനുള്ള ശേഷി പാകിസ്ഥാനില്ല. ഒരു യുദ്ധമുണ്ടായാൽ ഇന്ത്യക്കെതിരെ നാല് ദിവസം പോലും മുന്നോട്ട് പോകാൻ പാകിസ്ഥാന് സാധിക്കില്ലെന്ന്" പറഞ്ഞ ബാംബ രാംദേവ് താൻ കരുതുന്നത് അടുത്ത ഏതാനും ദിവസങ്ങൾക്കകം അടുത്ത ഗുരുകുലം കാറാച്ചിയിലും മറ്റൊന്ന് ലാഹോറിലും നിർമിക്കേണ്ടി വരുമെന്നാണെന്നും കൂട്ടിച്ചേർത്തു. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം