
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സെസ്സായി പിരിക്കുന്ന തുക സംസ്ഥാനങ്ങൾക്ക് നൽകുന്നില്ലെന്ന വിമര്‍ശനം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ. സംസ്ഥാനങ്ങളിൽ റോഡുകളും സ്കൂളും ആശുപത്രികളും അടക്കം പണിയാനാണ് സെസ് തുക വിനിയോഗിക്കുന്നത്. രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിൽ ചിലര്‍ കേന്ദ്ര സംസ്ഥാന ബന്ധത്തെ വിമര്‍ശിക്കുന്നു. സൗജന്യങ്ങൾ നൽകാൻ വായ്പ എടുക്കുന്നത് നല്ല കീഴ്വഴക്കമല്ല. തെറ്റായ രീതിയിൽ സംസ്ഥാനങ്ങൾ വായ്പ എടുക്കുന്നതിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമുണ്ട്. ആശയസംവാദത്തിന്‍റെ അന്തരീക്ഷം നിലനിര്‍ത്താൻ കേരളം പാടുപെടുകയാണെന്നും ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി.പരമേശ്വരൻ അനുസ്മരണത്തിൽ സഹകരണ ഫെഡറലിസം എന്ന വിഷയത്തിൽ സംസാരിക്കവേ നിര്‍മല സീതാരാമൻ തിരുവനന്തപുരത്ത് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam