ഡിഎംകെ, അണ്ണാ ഡിഎംകെ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് കമല്‍ഹാസന്‍

Published : Nov 03, 2020, 10:33 PM IST
ഡിഎംകെ, അണ്ണാ ഡിഎംകെ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് കമല്‍ഹാസന്‍

Synopsis

പ്രാദേശിക ദ്രാവിഡ പാര്‍ട്ടികളുമായാണ് സഖ്യനീക്കത്തിന് ശ്രമമെന്നും കമല്‍ഹാസന്‍ പറഞ്ഞു.  

ചെന്നൈ: ഡിഎംകെ, എഐഎഡിഎംകെ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി നടനും നേതാവുമായ കമല്‍ഹാസന്‍. മക്കള്‍ നീതി മയ്യം തമിഴ്‌നാട്ടിലെ മൂന്നാം മുന്നണിയാണ്. പ്രാദേശിക ദ്രാവിഡ പാര്‍ട്ടികളുമായാണ് സഖ്യനീക്കത്തിന് ശ്രമമെന്നും കമല്‍ഹാസന്‍ പറഞ്ഞു. കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. അടുത്ത വര്‍ഷമാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കമല്‍ഹാസന്റെ പാര്‍ട്ടിക്ക് നിര്‍ണായകമായിരിക്കും തെരഞ്ഞെടുപ്പ്.

അതേസമയം, രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതാവ് എസ് ഗുരുമൂര്‍ത്തിയുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തിയത് ചര്‍ച്ചയായിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"എനിക്ക് നയൻതാരയെ വേണം, നിങ്ങളത് സാധിപ്പിച്ചു തരുമോ?": വൻ വിവാദത്തിന് തിരികൊളുത്തി തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ എംപിയുടെ പ്രസംഗം
‘എൽപിജി വിവേകപൂർവ്വം ഉപയോഗിക്കുക’; വിതരണത്തിൽ ആശങ്കയുണ്ട്, പക്ഷേ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രം