
ബെംഗലൂരു: കര്‍ണാടകയില്‍ സംവരണ പരിധി ഉയർത്തുമെന്ന് കോൺഗ്രസ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. 50% സംവരണ പരിധി 70% ആക്കി ഉയർത്തും. മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കും. ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയർത്തും. എസ് സി സംവരണം 15 ശതമാനത്തില്‍ നിന്ന് 17 ആക്കി ഉയർത്തും. എസ് ടി സംവരണം മൂന്നില്‍ നിന്ന് ഏഴ് ശതമാനമാക്കും. സംസ്ഥാനത്തെ സാമൂഹ്യ - സാമ്പത്തിക സെൻസസ് പുറത്ത് വിടും. എസ് സി-എസ് ടി വിഭാഗങ്ങളിലെ പിയുസി മുതൽ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ് ടോപ് നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
അഞ്ചിന വാഗ്ദാനങ്ങൾ ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ അംഗീകരിക്കും
1. ഗൃഹ ജ്യോതി - ആദ്യ 200 യൂണിറ്റ് വൈദ്യുതി എല്ലാ വീടുകളിലും സൗജന്യം
2. ഗൃഹ ലക്ഷ്മി - തൊഴിൽ രഹിതരായ എല്ലാ സ്ത്രീകൾക്കും 2000 രൂപ പ്രതിമാസ ഓണറേറിയം
3. അന്നഭാഗ്യ - എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ഓരോ മാസവും 10 കിലോ അരി/റാഗി/ഗോതമ്പ്
4. യുവനിധി - അധികാരത്തിൽ വന്ന് ആദ്യത്തെ 2 വർഷം എല്ലാ തൊഴിൽ രഹിതരായ ഡിഗ്രിയുള്ള യുവതീ യുവാക്കൾക്ക് 3000 രൂപ പ്രതിമാസം, ഡിപ്ലോമ ഉള്ളവർക്ക് 1500 പ്രതിമാസം
5. ശക്തി - എല്ലാ സ്ത്രീകൾക്കും ksrtc, bmtc ബസ്സുകളിൽ സൗജന്യ യാത്ര
കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രകടന പത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നാണ് പ്രധാന വാഗ്ദാനം. ഇതിനായി ഉന്നതതല സമിതി രൂപീകരിക്കുമെന്നും ആ സമിതിയുടെ നിർദേശപ്രകാരമാകും തുടർ തീരുമാനങ്ങൾ എന്നും പ്രകടനപത്രിക പറയുന്നു. 15 ഇന വാഗ്ദാനങ്ങൾ അടങ്ങിയ പ്രകടനപത്രിക ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയാണ് ഇന്നലെ ബംഗളുരുവിൽ പുറത്തിറക്കിയത്. ബിപിഎൽ കുടുംബങ്ങളെ ലക്ഷ്യമിട്ടും നിരവധി വാഗ്ദാനങ്ങൾ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam