
ദില്ലി: പാർലമെന്റിൽ നടപ്പിലാക്കുന്ന വനിതാ സംവരണ ബില്ലിൽ പിന്നോക്ക എസ് സി, എസ് ടി വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് ബിഎസ്പി നേതാവ് മായാവതി. ബില്ലിനെ പിന്തുണക്കുന്നുവെന്ന് മായാവതി പറഞ്ഞു. 33ന് പകരം 50 % സംവരണം നിയമസഭകളിലും ലോക്സഭയിലും ഏർപ്പെടുത്തതിനെ കുറിച്ച് സർക്കാർ ആലോചിക്കണമെന്നും മായാവതി പറഞ്ഞു.
വനിത സംവരണ ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ചര്‍ച്ച നടത്തി ബില്ല് പാസാക്കും. വ്യാഴാഴ്ച രാജ്യസഭയില്‍ വനിത ബില്ലില്‍ ചര്‍ച്ച നടക്കും. വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് ബിആർഎസ് നേതാവ് കെ കവിത രംഗത്തെത്തി. ഏത് രൂപത്തിലാണെങ്കിലും വനിതാ സംവരണബില്ലിനെ ബിആർഎസ് പാർലമെന്‍റിൽ അനുകൂലിക്കും. എന്താണ് ബില്ലിന്‍റെ കരട് എന്നോ മുമ്പുള്ള ബില്ലിൽ നിന്ന് മാറ്റങ്ങളുണ്ടോ എന്നും കേന്ദ്ര സർക്കാർ വെളിപ്പെടുത്താത്തത് നിരാശാജനകമാണെന്നും അവർ പറഞ്ഞു.
ഇത്തവണയെങ്കിലും അവസാന നിമിഷം ബിൽ പാസ്സാകാതെ പോകില്ലെന്ന് പ്രതീക്ഷിക്കുന്നു. ഒബിസി അടക്കമുള്ള സമുദായങ്ങളുടെ സംവരണപരിധിയിൽ ഇടപെടാതെ വേണം ബിൽ നടപ്പാക്കാൻ. എല്ലാ പാർട്ടികളെയും വിശ്വാസത്തിലെടുത്ത് ബിൽ പാസാക്കണം. അതിനുള്ള എല്ലാ നടപടികളും സുതാര്യമായിരിക്കണം. വനിതാ സംവരണ ബിൽ തെരഞ്ഞെടുപ്പിന് മുന്നേ വോട്ടിന് വേണ്ടിയുള്ള രാഷ്ട്രീയ നാടകമല്ലെന്ന് വിശ്വസിക്കുന്നുവെന്നും കവിത പറഞ്ഞു.
പുതിയ പാര്‍ലമെന്‍റ് മന്ദിരം , പുതിയ തുടക്കം, ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായം
കോൺഗ്രസിനെ തെലങ്കാന വിശ്വസിക്കില്ലെന്ന് അവർ പറഞ്ഞു. ചെറിയ കുട്ടികൾക്ക് മിഠായി എറിഞ്ഞു കൊടുക്കുന്നത് പോലെ വാഗ്ദാനങ്ങൾ നൽകിയാൽ തെരഞ്ഞെടുപ്പിൽ ജയിക്കില്ല. കോൺഗ്രസ് ജയിച്ചാൽ തെലങ്കാന ദില്ലിയിൽ നിന്നാകും ഭരിക്കപ്പെടുക. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ പരിഹാസ്യമാണ്. തെരഞ്ഞെടുപ്പ് വന്നാൽ ഇഡിയും ഐടിയും റെയ്‌ഡും വരുന്നത് സ്വാഭാവികമായിട്ടുണ്ട്. എന്നെയും പാർട്ടി എംഎൽഎമാരെയും വേട്ടയാടിയാലും തളരില്ല, ഞങ്ങൾ പോരാളികളാണ്. ഇത്തവണയും മികച്ച ഭൂരിപക്ഷത്തോടെ ബിആർഎസ് അധികാരത്തിൽ വരുമെന്നും കെ കവിത പ്രതികരിച്ചു.
പഴയ പാർലമെന്റ് മന്ദിരത്തിന് വിട; പുതിയ ഊർജ്ജത്തിൽ ഇന്ത്യ തിളങ്ങുന്നുവെന്ന് പ്രധാനമന്ത്രി
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam