ജി20 ഉച്ചകോടി; സംയുക്ത പ്രഖ്യാപനം ചർച്ച ചെയ്ത് മോദിയും ബൈഡനും, യുക്രൈൻ പരാമർശിക്കുമോ ?

Published : Sep 09, 2023, 08:31 AM ISTUpdated : Sep 09, 2023, 08:35 AM IST
ജി20 ഉച്ചകോടി; സംയുക്ത പ്രഖ്യാപനം ചർച്ച ചെയ്ത് മോദിയും ബൈഡനും, യുക്രൈൻ പരാമർശിക്കുമോ ?

Synopsis

യുക്രെയിൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം,സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉച്ചകോടിക്കവസാനം സംയുക്ത പ്രഖ്യാപനത്തിന് സാധിക്കുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. 

ദില്ലി: പതിനെട്ടാമത് ജി20 ഉച്ചകോടിക്കുള്ള സംയുക്ത പ്രഖ്യാപനം ചർച്ച ചെയ്ത്  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും. പ്രഖ്യാപനത്തിൽ റഷ്യ- യുക്രൈൻ സംഘർഷം പരാമർശിക്കണമെന്ന് ജോ ബൈഡൻ  ആവശ്യപ്പെട്ടു. എന്നാൽ എല്ലാവർക്കും സ്വീകാര്യമായ പരാമർശത്തിനു ശ്രമിക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.

6000 വാക്കുകളുള്ള കരട് ഷെർപമാർ നേതാക്കൾക്ക് നല്കിയിട്ടുണ്ട്. യുക്രൈൻ സംഘർഷത്തിലുള്ള ഭാഗം ഒഴിച്ചിട്ട് ആയിരിക്കും കരട് പ്രഖ്യാപനമെന്നാണ് സൂചനകള്‍. ഇക്കാര്യത്തിൽ തീരുമാനം നേതാക്കൾക്ക് വിട്ടിരിക്കുയാണ്. 50 ലക്ഷ്യങ്ങൾ മുന്നോട്ടു വയ്ക്കുന്ന സംയുക്തപ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  യുക്രെയിൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം,സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉച്ചകോടിക്കവസാനം സംയുക്ത പ്രഖ്യാപനത്തിന് സാധിക്കുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. 

ദില്ലിയിൽ ഇന്ന് തുടങ്ങുന്ന ജി20 ഉച്ചകോടിയിൽ 19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്പ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളും  പങ്കെടുക്കും. ചൈന, റഷ്യ രാജ്യതലവന്മാരുടെ അഭാവത്തിലാണ് യോഗം. ചൈനീസ്, റഷ്യൻ പ്രസിഡന്റുമാർക്ക് പകരം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമാണ് ജി20 യോഗത്തിൽ പങ്കെടുക്കുന്നത്. അതേസമയം ജി 20 ൽ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ഏകദേശ ധാരണ രൂപപ്പെട്ടെന്നാണ് സൂചന. 

Read More : 

PREV
click me!

Recommended Stories

610 കോടി രൂപ തിരിച്ച് നൽകി! ആയിരങ്ങളെ ബാധിച്ച ഇൻഡിഗോ പ്രതിസന്ധിയിൽ പരിഹാരമാകുന്നു, വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്
വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി കടിച്ചുകൊന്ന സംഭവം: ഫെൻസിങ് നടപടികൾ ആരംഭിക്കാൻ നിർദേശം