പ്രതിരോധ രഹസ്യങ്ങൾ പാകിസ്‌താന് ചോർത്തി നൽകി; ഇന്ത്യൻ വ്യോമസേനയിലെ ഉയർന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ; ഹണി ട്രാപ്പെന്ന് സംശയം

Published : Aug 08, 2026, 07:57 AM IST
Delhi Police

Synopsis

രാജ്യത്തിന്റെ സുപ്രധാന പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ ഇന്ത്യൻ വ്യോമസേനാ വിംഗ് കമാൻഡർ ദില്ലിയിൽ അറസ്റ്റിലായി. ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്ത ഉദ്യോഗസ്ഥൻ, സഹപ്രവർത്തകന്റെ ഫോണിൽ ചാര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്താണ് വിവരങ്ങൾ ചോർത്തിയതെന്ന് പോലീസ് കണ്ടെത്തി. 'ഹണിട്രാപ്പ്' വഴിയാണോ വിവരങ്ങൾ ചോർന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ദില്ലി: രാജ്യത്തിന്റെ സുപ്രധാന പ്രതിരോധ വിവരങ്ങളും രഹസ്യ രേഖകളും ചോർത്തിയെന്ന ആരോപണത്തിൽ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ പുറത്തുവിട്ടതിനെത്തുടർന്ന് ഔദ്യോഗിക രഹസ്യനിയമം പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിംഗ് കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അറസ്റ്റിലായതെന്ന് വ്യോമസേന വൃത്തങ്ങൾ സ്ഥിരീകരിച്ചെങ്കിലും ഉദ്യോഗസ്ഥൻ്റെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഗുരുതരമായ വിവരച്ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗവും ചേർന്നാണ് പ്രാഥമിക അന്വേഷണം നടത്തിയത്. വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വഴിയോ വിദേശ ഏജന്റുമാർ വഴിയോ ഉള്ള 'ഹണിട്രാപ്പ്' അല്ലെങ്കിൽ പണമിടപാടുകളാണ് വിവരങ്ങൾ ചോർത്തലിലേക്ക് എത്തിച്ചതെന്നാണ് സംശയം. ഉയർന്ന റാങ്കിലുള്ള സഹപ്രവർത്തകൻറെ മൊബൈലിൽ ചാര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യിച്ചാണ് പ്രതിയായ ഉദ്യോഗസ്ഥൻ വിവര ചോർത്തലിന് വഴിയൊരുക്കിയതെന്നാണ് കണ്ടെത്തൽ. ഉദ്യോഗസ്ഥന്റെ ഡിജിറ്റൽ ഉപകരണങ്ങളും മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദേശ ഏജൻസികളിലേക്ക് എന്തൊക്കെ വിവരങ്ങളാണ് കൈമാറിയതെന്നും ഇതിന് പിന്നിൽ വൻ ശൃംഖല പ്രവർത്തിച്ചിട്ടുണ്ടോ എന്നും അറിയാൻ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രണ്ടാഴ്ച പിന്നിട്ട് ജാർഖണ്ഡിലെ വിദ്യാർഥി പ്രക്ഷോഭം; സമരക്കാരുമായി സംസാരിച്ച് രാഹുൽ ഗാന്ധി
അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് പേരിട്ടു; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ