
ബെംഗളൂരു: കർണാടകയിൽ ചന്നമനക്കരെയിൽ യുവതിയെ പീഡിപ്പിച്ച ജോത്സ്യൻ അറസ്റ്റിൽ. മോഹൻകുമാർ (38) ആണ് അറസ്റ്റിലായത്. ദുർമന്ത്രവാദം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ്. ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന യുവതിയാണ് പരാതി നൽകിയത്. സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി പൂജചെയ്യാം എന്ന് പറഞ്ഞ് അടുപ്പം സ്ഥാപിച്ചാണ് ഇയാൾ യുവതിയുടെ വീട്ടിൽ എത്തിയത്. പൂജയ്ക്കിടയില്‍ യുവതിയുടെ മകനേയും ഭർത്താവിനേയും പുറത്തേക്ക് പറഞ്ഞയക്കുകയും യുവതിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. എതിർത്തപ്പോൾ ദുർമന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പൂജയുടെ ഭാഗമായി ഒരു മണിക്കൂർ മരത്തെ വലംവെക്കണം എന്നാവശ്യപ്പെട്ടാണ് ഈ സമയത്ത് യുവതിയുടെ ഭർത്താവിനേയും മകനേയും ഇയാൾ പുറത്തേക്ക് പറഞ്ഞുവിട്ടത്. സംഭവത്തിന് പിന്നാലെ മാനസികമായി തകർന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. പിന്നീടാണ് വിവരം പുറത്തു പറയുകയും പരാതി നൽകുകയും ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam