പുലർച്ചെ എസി പൊട്ടിത്തെറിച്ചു, നാല് നില കെട്ടിടത്തിന് തീപിടിച്ച് 8 പേർ മരിച്ചു, നാല് പേർക്ക് പരിക്ക്; ദില്ലിയെ നടുക്കി ദുരന്തം

Published : May 03, 2026, 08:51 AM IST
Vivek Vihar fire

Synopsis

കിഴക്കൻ ദില്ലിയിലെ വിവേക് വിഹാറിൽ നാല് നില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. എസി പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ അപകടത്തിൽ 14 ഫയർ യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.

ദില്ലി: കിഴക്കൻ ദില്ലിയിലെ വിവേക് വിഹാറിൽ നാല് നില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എസി പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. 3:45-ഓടെ ഫയർ സർവീസിന് വിവരം ലഭിച്ചത്. 14 ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ ബാൽക്കെണിയിലൂടെയും ജനാലകളിലൂടെയും 20-ഓളം പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി.

കെട്ടിടത്തിലെ ഒരു എസി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീ പടർന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. തീപിടുത്തത്തെ തുടർന്ന് കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്. ഷാഹ്ദര ഡിസിപി രാജേന്ദ്ര പ്രസാദ് മീനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൂട്ടിയിട്ട വീടിനകത്ത് നാല് സഹോദരങ്ങളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, അമ്മ ഒളിവിൽ; സംഭവം ഉത്തർപ്രദേശിൽ
വില കൂട്ടുമോ? സമ്മർദം തുടർന്ന് എണ്ണ കമ്പനികൾ, കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയിൽ പിടിച്ച് പ്രതിപക്ഷം