ഓടുന്ന ട്രെയിനിനുള്ളില്‍ സഹയാത്രികയെ കടിച്ചു; യുവതിക്കെതിരെ പരാതി

Published : Sep 26, 2019, 01:35 PM ISTUpdated : Sep 26, 2019, 01:38 PM IST
ഓടുന്ന ട്രെയിനിനുള്ളില്‍ സഹയാത്രികയെ കടിച്ചു; യുവതിക്കെതിരെ പരാതി

Synopsis

യാത്രക്കിടെ ട്രെയിനിനുള്ളില്‍ വച്ച് സഹയാത്രിക്കാരിയുടെ കയ്യില്‍ കടിച്ച് യുവതി. 

മുംബൈ: ട്രെയിനിനുള്ളില്‍ സഹയാത്രികയെ യുവതി കടിച്ചതായി പരാതി. മുംബൈ സ്വദേശി ഗ്ലെന്‍ഡ സ്വാമിയാണ് കൂടെ യാത്ര ചെയ്തിരുന്ന യുവതിയെ അസഭ്യം പറയുകയും കടിക്കുകയും ചെയ്തത്. സെപ്തംബര്‍ 16- നാണ് സംഭവം.

ലോവര്‍ പരേലില്‍ നിന്ന് ലോക്കല്‍ ട്രെയിനില്‍ കയറാന്‍ എത്തിയതായിരുന്നു പരാതിക്കാരിയായ നസ്രാന പിള്ള. കംപാര്‍ട്ട്മെന്‍റിന്‍റെ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന ഗ്ലെന്‍ഡ സ്വാമി യുവതിയെ അകത്തേക്ക് കയറുന്നതില്‍ നിന്നും തടഞ്ഞു. എന്നാല്‍ ഇത് വകവയ്ക്കാതെ സസ്രാന അകത്തേക്ക് കയറി. തിരക്കേറിയ ലേഡീസ് കംപാര്‍ട്ട്മെന്‍റിലേക്ക് പ്രവേശിക്കുന്നതിനിടെ നസ്രാനയുടെ കൈമുട്ട് ഗ്ലെന്‍ഡ  സ്വാമിയുടെ ദേഹത്ത് മുട്ടി.

ഇതോടെ അസ്വസ്ഥയായ ഗ്ലെന്‍ഡ നസ്രാനയെ അസഭ്യം പറയുകയും കയ്യില്‍ കടിക്കുകയുമായിരുന്നു. സംഭവത്തിനിടെ തന്‍റെ 9,000 രൂപയും നഷ്ടമായതായി നസ്രാന ആരോപിച്ചു. നസ്രാനയുടെ പരാതിയില്‍ ബാന്ദ്ര പൊലീസ് ഗ്ലെന്‍ഡയെ കസ്റ്റഡിയിലെടുത്തു. പിന്നീട് സെപ്തംബര്‍ 25 ന് യുവതിക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.   

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ നിരക്ക് വർധനക്കെതിരെ പ്രതിഷേധം; ബിജെപി എംപി തേജസ്വി സൂര്യയെയും എംഎൽഎ രാമമൂർത്തിയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്
ലോക്സഭ സ്പീക്കർക്കെതിരെ ഇന്ത്യ സഖ്യം അവിശ്വാസനോട്ടീസ് നൽകും ,വനിതാ എംപിമാർക്കെതിരെ അസത്യം പറഞ്ഞു,സർക്കാറിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നും ആക്ഷേപം