വിമാനത്തിനുള്ളില്‍ യുവതിക്ക് പ്രസവം, പുലര്‍ച്ചെ അടിയന്തിര ലാന്‍റിംഗ് നടത്തി ഖത്തര്‍ എയര്‍വേസ്

Web Desk   | Asianet News
Published : Feb 04, 2020, 03:38 PM IST
വിമാനത്തിനുള്ളില്‍ യുവതിക്ക് പ്രസവം, പുലര്‍ച്ചെ അടിയന്തിര ലാന്‍റിംഗ് നടത്തി ഖത്തര്‍ എയര്‍വേസ്

Synopsis

ഉടന്‍ തന്നെ വിമാനം കൊല്‍ക്കത്തയില്‍ പറന്നിറങ്ങുകയും യുവതിയെയും കുഞ്ഞിനെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 

കൊല്‍ക്കത്ത: ദോഹയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോകുകയായിരുന്ന ഖത്തര്‍ എയര്‍വേസില്‍ ഒരു ഗര്‍ഭിണിയും ഉണ്ടായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ വേദന ആരംഭിച്ച യുവതി ഒടുവില്‍ ആകാശത്തുവച്ച് വിമാനത്തില്‍ തന്നെ പ്രസവിച്ചു. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുടെ സഹായത്തോടെയാണ് പ്രസവം നടന്നത്. 

ഉടന്‍ തന്നെ വിമാനം കൊല്‍ക്കത്തയില്‍ പറന്നിറങ്ങുകയും യുവതിയെയും കുഞ്ഞിനെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. 

'' ദോഹയില്‍ നിന്ന് ബാങ്കോക്കിലേക്ക് പറക്കുകയായിരുന്ന ക്യു ആര്‍ - 830 വിമാനം പുലര്‍ച്ചെ 3.09 ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇറങ്ങി. വിമാനത്തിന്‍റെ പൈലറ്റ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിളിച്ച് ആവശ്യം അറിയിച്ചിരുന്നു. വിമാനം സുരക്ഷിതമായി പറന്നിറങ്ങി. ഡോക്ടര്‍ അടക്കമുള്ള മെഡിക്കല്‍ സംഘം പരിശോധിക്കുന്നു'' - എന്ന് സംഭവം നടന്ന ഉടനെ കൊല്‍ക്കത്ത വിമാനത്താവള അധികൃതര്‍ അറിയിച്ചു. 

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി