
ചെന്നൈ: പനിയ്ക്കും അതിസാരത്തിനും ചികിത്സ തേടിയെത്തിയ യുവതിക്ക് വിതരണം ചെയ്ത ഗുളികയില്‍ ഇരുമ്പ് കമ്പികൾ. ഏർവാടി സർക്കാർ ആശുപത്രിയിൽ എത്തിയ ശക്തി എന്ന യുവതിക്കാണ് ആൻ്റിബയോട്ടിക് ഗുളികകളിൽനിന്ന് പിന്നിന്റെ വലുപ്പത്തിലുള്ള ഇരുമ്പ് കമ്പികൾ ലഭിച്ചത്.
ഏര്‍വാടിക്കടുത്തുള്ള എരന്തൂര്‍ നിവാസിയായ ശക്തി വെള്ളിയാഴ്ച്ചയാണ് അതികഠിനമായ ഛർദ്ദിയും പനിയുമായതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയത്. തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ വാങ്ങി ശക്തി വീട്ടിലേക്ക് മടങ്ങി. മരുന്ന് കഴിക്കാൻ തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം തൊണ്ട വേദന അനുഭവപ്പെട്ട ശക്തി സംശയം തോന്നി ഗുളികകൾ പരിശോധിച്ചപ്പോഴാണ് ഇരുമ്പ് കമ്പികൾ കണ്ടെത്തിയത്.
സംഭവത്തിൽ ശക്തിയുടെ പരാതി പ്രകാരം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി കുമാരഗുരുബാൻ ഗുളികൾ ശേഖരിക്കുകയും പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam