പ്രസവാവധി കഴിഞ്ഞെത്തി; ആ നിമിഷം എല്ലാം മാറിമറിഞ്ഞു, ജോലിയിൽ തിരികെയെത്തിയതിന് പിന്നാലെ പിരിച്ചുവിട്ടു, വീഡിയോ പങ്കുവെച്ച് യുവതി

Published : Jul 19, 2026, 03:56 PM IST
Tarini

Synopsis

പ്രസവാവധി കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിച്ച താരിണി എന്ന യുവതിയെ കമ്പനി അപ്രതീക്ഷിതമായി പിരിച്ചുവിട്ടു. ഈ തിരിച്ചടിയിൽ തളരാതെ, സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ അവർ തീരുമാനിച്ചു. തൻ്റെ പുതിയ യാത്രയുടെ ഓരോ ഘട്ടവും താരിണി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും വലിയ പിന്തുണ നേടുകയും ചെയ്യുന്നു.

ജീവിതത്തിൽ ചില നിമിഷങ്ങൾ നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ കടന്നുവരികയും എല്ലാം മാറ്റിമറിക്കുകയും ചെയ്യും. താരിണി എന്ന യുവതിയുടെ ജീവിതത്തിലും അത്തരമൊരു നിമിഷമുണ്ടായി. ഗർഭകാലത്തെ ബുദ്ധിമുട്ടുകളും പ്രസവാനന്തരമുള്ള കടുത്ത ക്ഷീണവുമെല്ലാം അതിജീവിച്ച്, പ്രസവാവധിയും കഴിഞ്ഞ് വീണ്ടും ഓഫീസിലേക്ക് തിരികെ എത്തി. താൻ സുരക്ഷിതമായ ഇടത്താണെന്ന് കരുതിയ ആ നിമിഷത്തിലാണ് കമ്പനി അവളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. പ്രസവാവധിക്ക് മുൻപോ അതിനിടയിലോ ആയിരുന്നില്ല ഇത്, മറിച്ച് അവധി കഴിഞ്ഞ് തിരികെ എത്തിയ തൊട്ടടുത്ത നിമിഷമായിരുന്നു. തനിക്കുണ്ടായ ഈ അനുഭവം താരിണി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

‘നന്നായി കഠിനാധ്വാനം ചെയ്താൽ ജോലി സുരക്ഷിതമായിരിക്കുമെന്നാണ് ഞാൻ എപ്പോഴും കരുതിയിരുന്നത്. എന്നാൽ എന്റെ കരിയറിലെ ഏറ്റവും സംരക്ഷിതമെന്ന് ഞാൻ വിശ്വസിച്ച ഘട്ടത്തിലാണ് എനിക്ക് ജോലി നഷ്ടപ്പെട്ടത്’- താരിണി പറയുന്നു. താരിണിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്.

ഒരു കുഞ്ഞ് ജനിച്ച് തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ ലോകം തങ്ങളെ ചേർത്തുപിടിക്കുമെന്നും ആ സമയത്ത് തങ്ങൾക്ക് സംരക്ഷണം ലഭിക്കുമെന്നും വിശ്വസിക്കുന്ന ഭൂരിഭാഗം ജോലിക്കാരായ സ്ത്രീകൾക്കും വലിയൊരു പ്രഹരമാണ് ഈ അനുഭവമെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്.

എന്നാൽ തനിക്ക് നേരിട്ട തിരിച്ചടിയിൽ തളർന്നിരിക്കാൻ താരിണി തയ്യാറായില്ല. അയച്ച അപേക്ഷകൾക്കൊന്നും മറുപടിയില്ലാത്ത അവസ്ഥ, നിരസിക്കപ്പെടുന്ന ഇമെയിലുകൾ, ഇതിനിടയിൽ പരിചരിക്കേണ്ട കൊച്ചുകുഞ്ഞ്... എന്നാൽ ഇതിനിടയിലാണ് പുതിയൊരു ചിന്ത താരിണിക്കുണ്ടായത്.

‘ജോലിയിൽ യാതൊരു സുരക്ഷിതത്വവുമില്ലെന്ന് ഞാൻ മനസ്സിലാക്കി. അങ്ങനെയെങ്കിൽ എന്തുകൊണ്ട് എനിക്ക് സ്വന്തമായി എന്തെങ്കിലും തുടങ്ങിക്കൂടാ? മറ്റൊരാളുടെ ബിസിനസ്സിനായി എന്റെ സർഗ്ഗാത്മകതയും കഠിനാധ്വാനവും ഒഴുക്കുന്നതിന് പകരം സ്വന്തം കാലിൽ നിൽക്കുന്നതാണ് നല്ലത്’- താരിണി വീഡിയോയിൽ പറയുന്നു.

തന്‍റെ പുതിയ യാത്രയെക്കുറിച്ചും താരിണി വീഡിയോയിൽ പറയുന്നു. എവിടേക്കാണ് എത്തിച്ചേരുക എന്ന് പൂർണമായി ഉറപ്പില്ലെങ്കിലും, ആ യാത്ര ആരംഭിക്കാൻ തീരുമാനിച്ചെന്നും കണ്ടന്‍റ് ക്രിയേഷൻ, ഫ്രീലാൻസിങ്, അല്ലെങ്കിൽ മറ്റൊരു പുതിയ ബിസിനസ് സംരംഭം എന്നിവയിലൂടെ സ്വന്തമായൊരു ബ്രാൻഡ് സൃഷ്ടിക്കാനാണ് താരിണിയുടെ ലക്ഷ്യം.. തന്‍റെ ഈ പുതിയ യാത്രയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാനും താരിണി തീരുമാനിച്ചു. താരിണിയുടെ വീഡിയോയ്ക്ക് വലിയ പിന്തുണയാണ് ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്നത്. ‘നീ വിചാരിക്കുന്നതെന്തും സാക്ഷാത്കരിക്കാൻ നിനക്ക് കഴിയും മോളേ, മുന്നോട്ട് പോകൂ’ , ‘താരിണി ഒരു ജീനിയസ് ആണ്, കൂടുതൽ കരുത്ത് പകരട്ടെ’ എന്നിങ്ങനെ പോസിറ്റീവ് കമന്‍റുകളും ആശംസകളുമാണ് താരിണിയുടെ പോസ്റ്റിന് ലഭിക്കുന്നത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാസ്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും വേഷം, കയ്യിൽ റൈഫിളും നാടൻ തോക്കും, സായുധ സംഘം തട്ടിയെടുത്തത് അരക്കോടിയുടെ സ്വ‍ർണം
പ്ലാറ്റ്ഫോമിൽ രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ 4വയസുകാരിയെ പീഡിപ്പിച്ച് കൊന്നു, പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു