ഓട്ടോയില്‍ യാത്രചെയ്യുന്നതിനിടെ ബൈക്കിലെത്തിയവര്‍ ആക്രമിച്ചു, യുവതിക്ക് പരിക്ക്

Published : Sep 30, 2019, 09:14 AM IST
ഓട്ടോയില്‍ യാത്രചെയ്യുന്നതിനിടെ ബൈക്കിലെത്തിയവര്‍ ആക്രമിച്ചു, യുവതിക്ക് പരിക്ക്

Synopsis

ദില്ലിയിലെ സിവില്‍ ലൈനിലാണ് സംഭവം. യുവതിയും അമ്മയും ഓട്ടോയില്‍ യാത്രചെയ്യുന്നതിനിടെ ബൈക്കിലെത്തിയ അക്രമി സംഘം ഇവരുടെ പേഴ്സ് തട്ടിപ്പറിച്ചു...

ദില്ലി: ഓട്ടോറിക്ഷയില്‍ യാത്രചെയ്യുകയായിരുന്ന യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ യുവതി ഓട്ടോയില്‍ നിന്ന് താഴെ വീഴുകയായിരുന്നു. 

ദില്ലിയിലെ സിവില്‍ ലൈനിലാണ് സംഭവം. യുവതിയും അമ്മയും ഓട്ടോയില്‍ യാത്രചെയ്യുന്നതിനിടെ ബൈക്കിലെത്തിയ അക്രമി സംഘം ഇവരുടെ പേഴ്സ് തട്ടിപ്പറിച്ചു. അമ്മയുടെ കയ്യിലുണ്ടായിരുന്ന പേഴ്സാണ് തട്ടിപ്പറിച്ചത്. കയ്യിലുണ്ടായിരുന്ന ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോയുടെ ബാലന്‍സ് തെറ്റുകയും നിധി പുറത്തേക്ക് തെറിച്ചുവീഴുകയുമായിരുന്നു. 

ദില്ലിയില്‍ സ്വന്തമായി ബിസിനസ് നടത്തിവരികയാണ് നിധി കപൂര്‍. സെപ്തംബര്‍ 28ന് രാവിലെയാണ് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. യുവതിയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലി പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപി മുഖ്യമന്ത്രിയുടെ എഐ വീഡിയോ വിവാദത്തിൽ, പിന്നാലെ വീഡിയോ പിൻവലിച്ചു; വംശഹത്യക്കുള്ള ആഹ്വാനമെന്ന് കോൺഗ്രസ്
'ഗൗരവ് ഗോഗോയിയുടെ ഭാര്യയുടെ 'പാകിസ്ഥാൻ ബന്ധം', വിവരങ്ങൾ ചോർത്തി', ബിജെപി ആരോപണത്തിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടാൻ അസം സർക്കാർ