
ഇൻഡോർ: മധ്യപ്രദേശില്‍ നാല് കുട്ടികളെയുമെടുത്ത് അമ്മ കിണറ്റിൽ ചാടി. സംഭവത്തില്‍ നാല് കുട്ടികൾ മുങ്ങിമരിച്ചു. അമ്മ രക്ഷപ്പെട്ടു. മന്ദ്‌സൗർ ജില്ലയിലെ ഗരോത്തിലാണ് സംഭവം. സുഗ്ന ബായി (40)യാണ് കുട്ടികളെയുമെടുത്ത് കിണറ്റിൽ ചാടിയത്. ഗരോത്തിലെ പിപൽഖേഡ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് എഎസ്പി ഹേംലത കുറിൽ പറഞ്ഞു. ബണ്ടി (9), അനുഷ്‌ക (7), മുസ്‌കാൻ (4), കാർത്തിക് (2) എന്നീ കുട്ടികളാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പിന്നീട് കിണറ്റിൽ നിന്ന് പുറത്തെടുത്തു. ശനിയാഴ്ച വൈകുന്നേരം സുഗ്നയുടെ ഭർത്താവ് റോഡു സിംഗ് മർദിച്ചതിനെ തുടർന്ന് മക്കളെയും കൂട്ടി വീടുവിട്ട് അടുത്തുള്ള അങ്കണവാടിയിൽ അഭയം പ്രാപിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പിറ്റേന്ന് രാവിലെ കുട്ടികളെ കിണറ്റിൽ എറിഞ്ഞതിന് പിന്നാലെ ഇവരും ചാടി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുട്ടികളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി അധികൃതർ പറഞ്ഞു. കേസിൽ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്നും ഭർത്താവ് ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam