ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ കാണാതായി; തട്ടിക്കൊണ്ടുപോയെതെന്ന് ഭര്‍ത്താവ്

By Web TeamFirst Published Jul 2, 2019, 8:37 PM IST
Highlights

ബ്രഹ്മപുത്ര മെയിലിലെ എസി ക്യാബിനില്‍ സഞ്ചരിക്കുകയായിരുന്ന യുവതി ശുചിമുറിയില്‍ പോകാനായാണ് സീറ്റില്‍ നിന്ന് എഴുന്നേറ്റത്. എന്നാല്‍ കുറെ സമയം കഴിഞ്ഞിട്ടും യുവതി തിരികെ എത്താത്തത് കൊണ്ട് ഭര്‍ത്താവ് ഇവരെ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു.

റാഞ്ചി: യാത്രക്കിടെ ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ കാണാതായതായി പരാതി. സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായി  യുവതിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് ഭര്‍ത്താവാണ് റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്. 

ബ്രഹ്മപുത്ര മെയിലിലെ എസി ക്യാബിനില്‍ സഞ്ചരിക്കുകയായിരുന്ന യുവതി ശുചിമുറിയില്‍ പോകാനായാണ് സീറ്റില്‍ നിന്ന് എഴുന്നേറ്റത്. എന്നാല്‍ കുറെ സമയം കഴിഞ്ഞിട്ടും യുവതി തിരികെ എത്താത്തത് കൊണ്ട് ഭര്‍ത്താവ് ഇവരെ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു.

ട്രെയിനിന് ഉള്ളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഭര്‍ത്താവ് ടിടിആറിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും യുവതിയെ കണ്ടെത്താനായില്ല. ഇതോടെ സ്വര്‍ണാഭരണങ്ങള്‍‍ തട്ടിയെടുക്കാനായി  യുവതിയെ തട്ടിക്കൊണ്ടുപോയതാകാം എന്ന സംശയത്തില്‍ ഇയാള്‍ പരാതി നല്‍കുകയായിരുന്നെന്ന്  റെയില്‍വേ പൊലീസ് പറ‌ഞ്ഞു. 

click me!