ചിക്കൻ വേണമെന്ന് ഏഴ് വയസുകാരൻ, വാശിപിടിച്ച കുട്ടിയെ അമ്മ ചപ്പാത്തിക്കോൽ കൊണ്ട് അടിച്ചുകൊന്നു, 10 വയസുള്ള മകൾ ചികിത്സയിൽ

Published : Sep 29, 2025, 12:06 PM IST
mother killed son

Synopsis

മഹാരാഷ്ട്രയിലെ പാൽഘറിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം ആവശ്യപ്പെട്ട ഏഴ് വയസ്സുകാരനെ അമ്മ ചപ്പാത്തിക്കോൽ കൊണ്ട് അടിച്ചുകൊന്നു. സംഭവത്തിൽ കുട്ടിയുടെ സഹോദരിക്കും പരിക്കേറ്റു. പോലീസ് പ്രതിയായ അമ്മയെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം ആവശ്യപ്പെട്ടതിന്റെ പേരിൽ ഏഴ് വയസ്സുകാരനെ അമ്മ ചപ്പാത്തിക്കോൽ കൊണ്ട് അടിച്ചുകൊന്നു. കുട്ടിയുടെ സഹോദരിക്കും മർദനത്തിൽ പരിക്കേറ്റു. ഞായറാഴ്ചയാണ് സംഭവം. ചിക്കൻ വേണമെന്ന് മകൻ ആവശ്യപ്പെട്ടതിൽ പ്രകോപിതയായ അമ്മ പല്ലവി ധുംഡെ (40), മകൻ ചിന്മയ് ധുംഡെയെ (7) മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേ ചപ്പാത്തിക്കോൽ ഉപയോഗിച്ച് ഇവർ 10 വയസ്സുള്ള മകളെയും ആക്രമിച്ചു. പരിക്കേറ്റ മകൾ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.

കരച്ചിൽ കേട്ട് അയൽവാസികൾ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും സബ് ഡിവിഷണൽ ഓഫീസറും ഉടൻ സ്ഥലത്തെത്തി. പൊലീസ് കേസെടുത്ത് പ്രതിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. 'കാശിപാഡ പ്രദേശത്തെ ഒരു ഫ്ലാറ്റിലാണ് 40 വയസ്സുള്ള പല്ലവി ധുംഡെ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. പാൽഘർ പൊലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് യതീഷ് ദേശ്മുഖ് അറിയിച്ചു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്