'നിങ്ങളുടെ പണം വേണ്ട'; സിദ്ധരാമയ്യ നൽകിയ രണ്ട് ലക്ഷം വലിച്ചെറിഞ്ഞ് യുവതി- വീഡിയോ

Published : Jul 15, 2022, 07:18 PM ISTUpdated : Jul 15, 2022, 07:22 PM IST
'നിങ്ങളുടെ പണം വേണ്ട'; സിദ്ധരാമയ്യ നൽകിയ രണ്ട് ലക്ഷം വലിച്ചെറിഞ്ഞ് യുവതി- വീഡിയോ

Synopsis

പരിക്കേറ്റ നാല് പേർക്ക് സിദ്ധരാമയ്യ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. എന്നാൽ, വീട്ടുകാർ പണം നിരസിച്ചു. പിന്നീട് സിദ്ധരാമയ്യയുടെ നിർബന്ധപ്രകാരം ചിലർ പണം സ്വീകരിച്ചു.

ബാഗൽകോട്ട്: കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവുമായ സിദ്ധരാമയ്യ നൽകിയ രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ വലിച്ചെറിഞ്ഞ് യുവതി. കെരുരു വർഗീയ സംഘർഷത്തിന് ഇരയായവരെ സന്ദർശിച്ചപ്പോഴാണ് ഇരക്ക് സിദ്ധരാമയ്യ രണ്ട് ലക്ഷം രൂപ നൽകിയത്. എന്നാൽ പണം യുവതി തിരികെ നൽകിയപ്പോൾ വാങ്ങാൻ കൂട്ടാക്കാതിരുന്നതോടെ വാഹന വ്യൂഹത്തിന് നേരെ വലിച്ചെറിഞ്ഞു. രാജ്മ എന്ന സ്ത്രീയാണ് പണം എറിഞ്ഞത്. ഒടുവിൽ സിദ്ധരാമയ്യയുടെ വാഹനവ്യൂഹം നിർത്തി യുവതിയെ ബോധ്യപ്പെടുത്തി പണം തിരികെ നൽകിയാണ് മടങ്ങിയത്. 

കേരൂർ വർഗീയ സംഘർഷത്തിൽ പരിക്കേറ്റവരെ ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ നാല് പേർക്ക് സിദ്ധരാമയ്യ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. എന്നാൽ, വീട്ടുകാർ പണം നിരസിച്ചു. പിന്നീട് സിദ്ധരാമയ്യയുടെ നിർബന്ധപ്രകാരം ചിലർ പണം സ്വീകരിച്ചു. രാജ്മയുടെ സഹോദരൻ റെജിക്കും അക്രമത്തിൽ പരിക്കേറ്റിരുന്നു. സന്ദർശനത്തിനിടെ സിദ്ധരാമയ്യ രാജ്മയ്ക്ക് നഷ്ടപരിഹാരം കൈമാറി. എന്നാൽ, കോൺഗ്രസ് നേതാവ് പോകാനൊരുങ്ങിയപ്പോൾ, രാജ്മ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി പണം തിരികെ നൽകി. എന്നാൽ, പണം തിരികെ വാങ്ങാൻ കൂട്ടാക്കാതെ സിദ്ധരാമയ്യ  അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. സിദ്ധരാമയ്യ പോകാനൊരുങ്ങിയപ്പോൾ വാഹന വ്യൂഹത്തിന് നേരെ യുവതി പണമെറിഞ്ഞു. ഇവരെ അനുനയിപ്പിച്ച് പണം തിരികെ നൽകിയാണ് സിദ്ധരാമയ്യ മടങ്ങിയത്. 

 

 

ജൂലായ് ആറിന് ബാഗലക്കോട്ട് ജില്ലയിലെ കെരുരു പട്ടണത്തിൽ ചെറിയ പ്രശ്‌നം വർഗീയ സംഘർഷത്തിലെത്തി. സംഭവത്തിൽ കേരൂരിലെ നാല് പേർ പരിക്കേറ്റിരുന്നു. ഇവർ ബാഗൽകോട്ട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. 

'ഓഗസ്റ്റ് 15 അവധി ദിനമല്ല'; ഉത്തർപ്രദേശ് സർക്കാർ സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്