അവിഹിത ബന്ധം ആരോപിച്ച് യുവതിയെ മൊട്ടയടിച്ച് നാട് ചുറ്റിച്ചു; ഭർതൃ വീട്ടുകാർ അറസ്റ്റിൽ

Published : Aug 25, 2019, 11:42 PM IST
അവിഹിത ബന്ധം ആരോപിച്ച് യുവതിയെ മൊട്ടയടിച്ച് നാട് ചുറ്റിച്ചു; ഭർതൃ വീട്ടുകാർ അറസ്റ്റിൽ

Synopsis

ഭര്‍തൃ സഹോദരനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവതിയെ ഭർത്താവിന്റെ ബന്ധുക്കളടങ്ങുന്ന സംഘം മർദ്ദിച്ചത്. 

ഒഡീഷ: വിവാഹേതര ബന്ധം ആരോപിച്ച് യുവതിക്ക് നേരെ കൊടുംക്രൂരത. ഇരുപത്തിയഞ്ച് വയസുകാരിയെ ബന്ധുക്കളടങ്ങുന്ന സംഘം മർദ്ദിച്ച് അവശയാക്കി തലമൊട്ടയടിച്ച് നാട് ചുറ്റിച്ചു. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ നിലഗിരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഭര്‍തൃ സഹോദരനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവതിയെ ഭർത്താവിന്റെ ബന്ധുക്കളടങ്ങുന്ന സംഘം മർദ്ദിച്ചത്. മർദ്ദനങ്ങൾക്ക് ശേഷം യുവതിയെ ഗ്രാമത്തിന് പുറത്തെ കാട്ടില്‍ ഉപേക്ഷിച്ചു. അവശയായ യുവതി ആൾക്കൂട്ടം പിരിഞ്ഞ ശേഷം തിരികെ വീട്ടില്‍ എത്തുകയായിരുന്നു.

യുവതിയുടെയും വീട്ടുകാരുടെയും പരാതിയില്‍ നിലഗിരി പൊലീസ് കേസെടുത്തു. കുറ്റക്കാരെന്ന് സംശയിക്കുന്നവരെല്ലാം സ്ത്രീയുടെ ബന്ധുക്കള്‍ ആണ്. സംഭവത്തിൽ ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഹരിയാനയിലും രാജസ്ഥാനിലും സമാന സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഹമ്മദ് അഖ്‍ലാഖ് വധം: 'പ്രതികളെ വെറുതെ വിടാനുള്ള യുപി സർക്കാറിന്റെ നീക്കത്തിൽ ഇടപെടണം'; രാഷ്ട്രപതിക്ക് വൃന്ദാ കാരാട്ടിന്‍റെ കത്ത്
45 വയസ്സിൽ താഴെയുള്ളവരുടെ പെട്ടെന്നുള്ള മരണങ്ങൾക്ക് കാരണം കണ്ടെത്തി പഠനം, വില്ലന്‍ കൊവിഡും വാക്സിനുമല്ല!