കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്

Published : Dec 05, 2025, 12:31 PM ISTUpdated : Dec 05, 2025, 12:35 PM IST
poonam

Synopsis

ണ്ട് വർഷത്തിനുള്ളിലാണ് ഇവർ നാല് കുട്ടികളെ കൊലപ്പെടുത്തിയത്.

പാനിപ്പത്ത്: തന്നേക്കാൾ സൗന്ദര്യമുണ്ടെന്ന പേരിൽ സ്വന്തം കുഞ്ഞിനേയും ഉറ്റ ബന്ധുക്കളുടെ പിഞ്ചു കുഞ്ഞുങ്ങളേയും കൊലപ്പെടുത്തി യുവതി പിടിയിൽ. ഹരിയാനയിലെ പാനിപ്പത്തിലെ ഭാവദിലാണ് സംഭവം. പല സമയത്തായി നാല് കുട്ടികളെയാണ് യുവതി കൊലപ്പെടുത്തിയത്. അനന്തരവളെ കൊലപ്പെടുത്തുന്നത് കണ്ട സ്വന്തം കുഞ്ഞിനെയും യുവതി ഒട്ടും മടിക്കാതെ കൊലപ്പെടുത്തുകയായിരുന്നു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും കുരുക്ഷേത്ര സർവകലാശാലയിൽ നിന്ന് ബിഎഡ് പഠനവും പൂർത്തിയാക്കിയ 32കാരിയായ പൂനം ആണ് അറസ്റ്റിലായത്. രണ്ട് വർഷത്തിനുള്ളിലാണ് ഇവർ നാല് കുട്ടികളെ കൊലപ്പെടുത്തിയത്. വീട്ടമ്മയും അധികമാരുമായും ഇടപഴകുന്ന സ്വഭാവവും പൂനത്തിനുണ്ടായിരുന്നില്ല. എന്നാൽ സൗന്ദര്യമുള്ള കുട്ടികളെ കാണുന്നത് തന്നെ ഇവർക്ക് അസ്വസ്ഥതയും അസൂയയും സൃഷ്ടിച്ചിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുട്ടികൾ വളരുമ്പോൾ തന്നേക്കാൾ സൗന്ദര്യമുള്ളവർ ആകുമോയെന്ന അസൂയയാണ് കൊലപാതകങ്ങൾക്ക് പ്രേരണയായതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

സംശയം തോന്നാതിരിക്കാൻ മകനെയും കൊന്ന് അമ്മ 

2023ലാണ് പൂനം ഇരട്ടക്കൊല ചെയ്യുന്നത്. അന്തരവൾ 9 വയസുകാരി ഇഷികയും മൂന്ന് വയസുകാരൻ ശുഭത്തിനെയും പൂനത്തിന്റെ വീട്ടിലെ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ ടാങ്കുകളിലും കുളത്തിലും കുളിമുറിയിലെ ടബ്ബിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇഷികയുടെ മരണത്തിൽ പൂനത്തിന് നേരെ സംശയം തോന്നാതിരിക്കാനാണ് ഇവർ സ്വന്തം മകനെ കൊലപ്പെടുത്തിയത്. 2025 ഓഗസ്റ്റിലാണ് മൂന്നാമത്തെ കൊലപാതകം നടന്നത്. സിവായിൽ ബന്ധുവിന്റെ ആറ് വയസ് പ്രായമുള്ള മകളെയാണ് ഇവർ വെള്ളത്തിൽ മുക്കി കൊന്നത്. മൂന്ന് സംഭവങ്ങളിലും സംശയത്തിന് പോലും ഇട നൽകാതിരുന്ന പൂനം നാലാമത്തെ കേസിലാണ് പിടിയിലായത്. നൗലതായിൽ ഒരു കല്യാണത്തിനിടെ ഭർത്താവിന്റെ ഉറ്റ ബന്ധുവിന്റെ ആറ് വയസ് പ്രായമുള്ള മകൾ വിധിയെയാണ് ഇവർ കൊലപ്പെടുത്തിയത്. 

 

 

എന്നാൽ വിവാഹത്തിനിടെ പൂനത്തിന്റെ വസ്ത്രം നനഞ്ഞിരിക്കുന്നത് ബന്ധുവിന്റെ ശ്രദ്ധയിൽപ്പെട്ടാണ് സംശയത്തിന് കാരണമായത്. വിധിയുടെ മൃതദേഹം കണ്ടതിന് പിന്നാലെ ബന്ധു ഇക്കാര്യം പൊലീസിനെ അറിയിച്ചും. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് പൂനം കുറ്റം സമ്മതിച്ചത്. വീട്ടുകാരുമായി കാര്യമായി ബന്ധമില്ലാതിരുന്ന പൂനം ഏറിയ സമയവും മുറിയിൽ അടച്ചിരിക്കുന്ന പ്രകൃതമാണെന്നാണ് പൊലീസിനോട് ബന്ധുക്കൾ വിശദമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ
രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം