മൂന്ന് മക്കളുമായി സ്ത്രീ ട്രെയിനിന് മുന്നില്‍ ചാടി; ഒരു കുട്ടി രക്ഷപ്പെട്ടു

By Web TeamFirst Published Aug 25, 2019, 11:44 AM IST
Highlights

മൂന്ന് മക്കളുമായാണ് സ്ത്രീ ആത്മഹത്യ ചെയ്യാനായി ട്രെയിനിന് മുന്നില്‍ ചാടിയത്. ഇതില്‍ ഒരു കുട്ടി രക്ഷപ്പെട്ടു

ജെഹ്നാബാദ്: ഓടുന്ന ട്രെയിനിന് മുന്നില്‍ മക്കളുമായി ചാടിയ സ്ത്രീ മരിച്ചു. ബീഹാറിലെ ജെഹ്നാബാദിലാണ് സംഭവം. മൂന്ന് മക്കളുമായാണ് സ്ത്രീ ആത്മഹത്യ ചെയ്യാനായി ട്രെയിനിന് മുന്നില്‍ ചാടിയത്. ഇതില്‍ ഒരു കുട്ടി രക്ഷപ്പെട്ടു.

പട്ന-ഗയ റെയില്‍വേ ലെെനിലാണ് വച്ചാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ട്രെയിനിച്ച് സംഭവ സ്ഥലത്ത് തന്നെ സ്ത്രീയും രണ്ട് കുട്ടികളും മരിച്ചു. മൂന്നാമത്തെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.  

click me!