നിർണായക അറസ്റ്റ്, ഭീകരസംഘത്തിന്‍റെ മുഖ്യസൂത്രധാര ഷമാ പർവീൺ പിടിയിൽ; എടിഎസ് നടപടി ബംഗളൂരുവിൽ

Published : Jul 30, 2025, 12:59 PM IST
shama praveen

Synopsis

ഭീകര സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരസംഘത്തിന്‍റെ മുഖ്യസൂത്രധാര ഷമാ പർവീണിനെ ഗുജറാത്ത് ഭീകരവിരുദ്ധ സേന ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു.

ബംഗളൂരു: ഭീകര സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരസംഘത്തിന്‍റെ മുഖ്യസൂത്രധാര ഷമാ പർവീണിനെ ഗുജറാത്ത് ഭീകരവിരുദ്ധ സേന ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. 30 വയസുകാരിയായ ഷമാ പർവീൺ കർണാടകയിൽ നിന്നാണ് പിടിയിലായത്. സംഘത്തിന്‍റെ മുഴുവൻ പ്രവർത്തനങ്ങളും നിയന്ത്രിച്ചിരുന്നത് പർവീൺ ആണെന്നും, കർണാടകയിൽ നിന്ന് ഓപ്പറേഷനുകൾ ഏകോപിപ്പിച്ചിരുന്നത് ഇവരാണെന്നുമുള്ള സൂചനകളാണ് പുറത്ത് വരുന്നത്.

ജൂലൈ 23ന് ഗുജറാത്ത്, ദില്ലി, നോയിഡ എന്നിവിടങ്ങളിൽ നിന്ന് 20 നും 25 നും ഇടയിൽ പ്രായമുള്ള നാല് ഭീകരവാദികളെ പിടികൂടിയതിന് പിന്നാലെയാണ് ഷമയുടെ അറസ്റ്റ്. മുഹമ്മദ് ഫർദീൻ, സൈഫുള്ള ഖുറേഷി, സീഷാൻ അലി, മുഹമ്മദ് ഫായിഖ് എന്നിവരാണ് നേരത്തെ പിടിയിലായത്. സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ വഴി ഇവർ പരസ്പരം ബന്ധപ്പെട്ടിരുന്നതായും ഇന്ത്യയിലുടനീളം പ്രമുഖ സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുണ്ട്.

ഈ സംഘത്തിന് അതിർത്തി കടന്നുള്ള ബന്ധങ്ങളുണ്ടെന്നും ഇന്ത്യക്ക് പുറത്തുള്ള ആളുകളുമായി ഇവർക്ക് ബന്ധമുണ്ടെന്നും എടിഎസ് അവകാശപ്പെടുന്നു. പ്രമുഖ സ്ഥലങ്ങളിൽ ഏകോപിപ്പിച്ച ആക്രമണങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായും അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു.

അൽ-ഖ്വയ്ദ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ സജീവമായി ശ്രമിക്കുന്നുണ്ടെന്ന സമീപകാല ഐക്യരാഷ്ട്രസഭാ റിപ്പോർട്ട് ഈ കണ്ടെത്തലുകളെ ശരിവെക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ 1267 സാങ്ഷൻസ് കമ്മിറ്റിയുടെ 32-ാമത് റിപ്പോർട്ടിലാണ് വ്യക്തമായ മുന്നറിയിപ്പുള്ളത്. അമീർ ഒസാമ മഹ്മൂദിന്റെ നേതൃത്വത്തിലുള്ള അല്‍ ഖ്വയ്ദ, ജമ്മു കശ്മീർ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിലേക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'രൊറ്റ അഭ്യർത്ഥനയേ ഉള്ളൂ അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകളിലേക്ക് ആരും പോകരുത്', എസ്ഐആറിനെതിരെ രൂക്ഷ പ്രതികരണവുമായി മമത
6 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി; കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കും