'മോദി-ഷാ യുഗാന്ത്യം തുടങ്ങി!' വനിതാ സംവരണത്തിന്റെ മറവിലെ 'അധികാരക്കളി' പൊളിഞ്ഞെന്ന് പ്രതിപക്ഷം, സ്ത്രീ വിരോധികളെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം

Published : Apr 17, 2026, 08:51 PM ISTUpdated : Apr 17, 2026, 09:41 PM IST
Rahul gandhi

Synopsis

ലോക്സഭയിൽ വനിതാ സംവരണവുമായി ബന്ധപ്പെട്ട നിർണ്ണായക ഭേദഗതികൾ പരാജയപ്പെട്ടത് കേന്ദ്ര സർക്കാരിനെ പ്രതിസന്ധിയിലാക്കി. ബില്ലിന്റെ മറവിൽ മണ്ഡല പുനർനിർണ്ണയം നടത്തി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ദുർബലമാക്കാനുള്ള ബിജെപി തന്ത്രമാണ് പരാജയപ്പെട്ടതെന്ന് പ്രതിപക്ഷം 

ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണവുമായി ബന്ധപ്പെട്ട നിർണ്ണായക ഭേദഗതികൾ പരാജയപ്പെട്ടത് കേന്ദ്ര സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി. ബില്ലിന്റെ മറവിൽ മണ്ഡല പുനർനിർണ്ണയം നടത്തി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അപ്രസക്തമാക്കാനും ഭരണം നിലനിർത്താനുമുള്ള ബിജെപി തന്ത്രമാണ് പാളിയതെന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപിച്ചു.

ഭേദഗതി ബില്ല് വീണുവെന്നാണ് രാഹുൽ ഗാന്ധി എക്സിൽ കുറച്ചത്. "ഭേദഗതി ബില്ല് വീണിരിക്കുന്നു. ഭരണഘടനയെ തകർക്കാൻ സ്ത്രീകളുടെ പേരിൽ നടത്തിയ ഭരണഘടനാവിരുദ്ധമായ തന്ത്രമായിരുന്നു ഇത്," ബിജെപി സർക്കാരിന്റെ ഗൂഢലക്ഷ്യങ്ങൾ ഇന്ത്യ കണ്ടു കഴിഞ്ഞു. ആ നീക്കങ്ങളെ 'ഇന്ത്യ' തടഞ്ഞുനിർത്തിയെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന വാഴ്ത്തപ്പെടട്ടെ: "ഭരണഘടന നീണാൾ വാഴട്ടെ എന്ന വാക്കുകളോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

വനിതാ സംവരണ നിയമം പരാജയപ്പെട്ടിട്ടില്ല, മറിച്ച് പാർലമെന്റിന്റെ ഘടന മാറ്റാനുള്ള ജനാധിപത്യ വിരുദ്ധ നീക്കമാണ് പരാജയപ്പെട്ടത്. നിലവിലുള്ള നിയമപ്രകാരം മുന്നോട്ടുപോകാൻ സർക്കാർ നിർബന്ധിതരായി. മോദി സർക്കാരിന് ഇതുവരെ ഏറ്റതിൽ വെച്ച് ഏറ്റവും വലിയ തിരിച്ചടിയാണിതെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പാസാക്കാനുള്ള ഭൂരിപക്ഷം ഇല്ലെന്നറിഞ്ഞിട്ടും ബില്ല് കൊണ്ടുവന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ചുള്ള ഗിമ്മിക്കാണ്. പ്രതിപക്ഷ നിർദ്ദേശങ്ങൾ തള്ളിയത് ഗൂഢോദ്ദേശ്യത്തോടെയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷത്തിന് ഇത് വലിയ മേൽക്കൈ നൽകുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പ്രതികരിച്ചു.

മോദി സർക്കാരിന്റെ കാലത്ത് പാർലമെന്റിൽ പരാജയപ്പെടുന്ന ആദ്യ സുപ്രധാന ബില്ലാണിത്. ഏകപക്ഷീയമായി കാര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനേറ്റ കനത്ത പ്രഹരമാണിത്. വനിതാ സംവരണത്തിന്റെ മറവിൽ അധികാരം പിടിച്ചെടുക്കാനായിരുന്നു നീക്കമെന്നും എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. ഈ തിരിച്ചടിയോടെ നരേന്ദ്ര മോദി - അമിത് ഷാ യുഗത്തിന്റെ അന്ത്യത്തിന് തുടക്കമായെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാൻ പരിഹസിച്ചു. സർക്കാരിന്റെ അഹങ്കാരത്തിനേറ്റ അടിയാണിതെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം, ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ ബിജെപി എംപിമാർ പാർലമെന്റിന് പുറത്ത് കടുത്ത പ്രതിഷേധം നടത്തി. പ്രതിപക്ഷം മഹിളാ വിരോധികളാണെന്നും സ്ത്രീകൾക്ക് നൽകേണ്ട നീതി അവർ തടഞ്ഞുവെന്നും ബിജെപി ആരോപിച്ചു. പ്ലക്കാർഡുകളുമായാണ് ഭരണകക്ഷി അംഗങ്ങൾ പ്രതിഷേധിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

12 വർ‍ഷത്തിനിടയിൽ ആദ്യ പ്രതിപക്ഷ വിജയം, 298-230, വനിതാ സംവരണ ബിൽ ഭേദഗതി ലോക്സഭയിൽ പരാജയപ്പെട്ടു; കേന്ദ്രത്തിന് കനത്ത തിരിച്ചടി, ഇരുപക്ഷവും ആയുധമാക്കും
തലനര കൂടുകയേ ഉള്ളു, രാജ്യത്തെ വിഘടിച്ച് അധികാരം നേടാമെന്ന് കോണ്‍ഗ്രസ് വിചാരിക്കേണ്ടെന്ന് അമിത് ഷാ,'എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ അധികാരം'