ഉദയ്പൂർ കൊലപാതകം; രാജ്യത്ത് 'താലിബാൻ മനോഭാവം' ഇന്ത്യൻ മുസ്ലിംകൾ അനുവദിക്കില്ലെന്ന് അജ്മീർ ദർഗ തലവൻ

Published : Jun 29, 2022, 11:49 AM IST
ഉദയ്പൂർ കൊലപാതകം; രാജ്യത്ത് 'താലിബാൻ മനോഭാവം' ഇന്ത്യൻ മുസ്ലിംകൾ അനുവദിക്കില്ലെന്ന് അജ്മീർ ദർഗ തലവൻ

Synopsis

അക്രമത്തിന്റെ പാതയിലൂടെ മാത്രം പരിഹാരം കണ്ടെത്തുന്ന ചില തീവ്രവാദ ഗ്രൂപ്പുകളുടെ ഭാഗമാണ് പ്രതികളെന്ന് അജ്മീർ ദർഗ തലവൻ സൈനുൽ ആബേദിൻ അലി ഖാൻ

ജയ്പൂർ : ഉദയ്പൂരിൽ ബിജെപി നേതാവ് നുപൂര്‍ ശര്‍മയുടെ വിവാദ പ്രസ്താവനയെ പിന്തുണയച്ചയാളെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് അജ്മീർ ദർഗ തലവൻ സൈനുൽ ആബേദിൻ അലി ഖാൻ. രാജ്യത്ത് താലിബാൻ മനോഭാവം വച്ചുപുലർത്താൻ ഇന്ത്യയിലെ മുസ്ലീങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്ന് ആദ്ദേഹം പറഞ്ഞു. ഇസ്‌ലാമിനെ അപമാനിച്ചതിന് പ്രതികാരമാണെന്ന് പറഞ്ഞ് കൊലപാതകത്തിന്റെ 0ൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. 

" അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ഇന്ത്യയിലെ മുസ്ലീങ്ങൾ ഒരിക്കലും നമ്മുടെ മാതൃരാജ്യത്ത് താലിബാൻ മനോഭാവം വച്ചുപുലർത്താൻ അനുവദിക്കില്ല," അദ്ദേഹം പറഞ്ഞു.

"ഒരു മതവും മനുഷ്യരാശിക്കെതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രത്യേകിച്ച്, ഇസ്ലാമിന്റെ മതത്തിൽ, എല്ലാ പാഠങ്ങളും സമാധാനത്തിന്റെ ഉറവിടങ്ങളായി പ്രവർത്തിക്കുന്നു," ഖാൻ പ്രസ്താവനയിൽ പറഞ്ഞു. അക്രമത്തിന്റെ പാതയിലൂടെ മാത്രം പരിഹാരം കണ്ടെത്തുന്ന ചില തീവ്രവാദ ഗ്രൂപ്പുകളുടെ ഭാഗമാണ് പ്രതികളെന്നും ഖാൻ പറഞ്ഞു. 

ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന ഹക്കിമുദ്ദീൻ ഖാസ്മിയും കൊലപാതകത്തെ അപലപിച്ചു. ഈ സംഭവം നടത്തിയത് ആരായാലും ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും ഇത് രാജ്യത്തെ നിയമത്തിനും നമ്മുടെ മതത്തിനും എതിരാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നമ്മുടെ രാജ്യത്ത് നിയമവാഴ്ചയുണ്ടെന്നും നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊലപാതകത്തിൽ റിയാസ് അക്തരി, ഘൗസ് മുഹമ്മദ് എന്നീ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട പ്രതികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സമാനമായ രീതിയിൽ കൊല്ലുെമെന്ന് ഭീഷണിപ്പെടുത്തി. 

മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമ്മയെയും അക്രമികൾ പരോക്ഷമായി പരാമർശിച്ചു. കൊല്ലപ്പെട്ട തയ്യൽക്കാരനായ കനയ്യ ലാലിനെ സോഷ്യൽ മീഡിയയിൽ നടത്തിയ ചില പരാമർശങ്ങളുടെ പേരിൽ ലോക്കൽ പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി