പാക്കിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് തടയാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Aug 21, 2019, 8:47 AM IST
Highlights

നദീജലം പാക്കിസ്ഥാനിലേക്ക് ഒഴുകുന്നത് തടയുന്നതിനുള്ള നടപടികള്‍ക്ക് ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിന്‍റെ കാര്യമാണ് പറയുന്നത്, അല്ലാതെ സിന്ധു നദീജല കരാര്‍ ലംഘിക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു

മുംബെെ: സിന്ധു നദീജല കരാര്‍ തെറ്റിക്കാതെ തന്നെ പാക്കിസ്ഥാനിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്ക് തടയാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്. ജലത്തിന്‍റെ ഒഴുക്കില്‍ ഒരു വൃതിചലനം സൃഷ്ടിച്ച് വെള്ളം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നദീജലം പാക്കിസ്ഥാനിലേക്ക് ഒഴുകുന്നത് തടയുന്നതിനുള്ള നടപടികള്‍ക്ക് ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിന്‍റെ കാര്യമാണ് പറയുന്നത്, അല്ലാതെ സിന്ധു നദീജല കരാര്‍ ലംഘിക്കുന്നതിനെ കുറിച്ചല്ലെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞതിങ്ങനെ:

കാച്ച്മെന്‍റ് ഏരിയയില്‍ ചില റിസര്‍വോയറുകളും നദികളുമുണ്ട്. അപ്പോള്‍ ചാനല്‍ തിരിച്ച് വിട്ടാല്‍ പഞ്ഞ മാസങ്ങളിലും മണ്‍സൂണ്‍ സീസണിലും ആ വെള്ളം ഉപയോഗിക്കാനാകും. ഇപ്പോള്‍ നമ്മുടെ എല്ലാ റിസര്‍വോയറുകളും നിറഞ്ഞിരിക്കുകയാണ്.

എന്നാല്‍, പാക്കിസ്ഥിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്കിനെ വൃതിചലിപ്പിച്ച് രവി നദിയിലേക്ക് മാറ്റാന്‍ സാധിക്കുമെന്നും ഷെഖാവത് പറഞ്ഞു. നേരത്തെ, പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അന്നത്തെ ജലമന്ത്രിയായിരുന്ന നിതിന്‍ ഗഡ്കരിയും സമാനമായ പ്രസ്താവനങ്ങള്‍ നടത്തിയിരുന്നു. 

click me!