മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ശുചീകരണ തൊഴിലാളി മരിച്ചു

Published : Nov 15, 2019, 10:04 PM ISTUpdated : Nov 15, 2019, 10:07 PM IST
മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ശുചീകരണ തൊഴിലാളി മരിച്ചു

Synopsis

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് തമിഴ്നാട് സ്വദേശിയായ ശുചീകരണ തൊഴിലാളി മരിച്ചു. 

ചെന്നൈ: മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച്  ശുചീകരണ തൊഴിലാളി മരിച്ചു. തമിഴ്നാട്ടിലെ മെലക്കാവേരി സ്വദേശിയായ 55-കാരന്‍ സാദിഖ് ബാത്ഷായാണ് കുംഭകോണം റെയില്‍വേ സ്റ്റേഷന് സമീപമുള്ള മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചത്. 

ഒരു സ്വകാര്യ കമ്പനിയാണ് മാന്‍ഹോളിലെ ബ്ലോക്ക് നീക്കുന്നതിനായി കോണ്‍ട്രാക്ടറെ ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് വൃത്തിയാക്കുന്നതിനായി നാലുപേരെ കോണ്‍ട്രാക്ടര്‍ ചുമതലപ്പെടുത്തി. ഇവരില്‍ മാന്‍ഹോളിലേക്ക് ആദ്യം ഇറങ്ങിയത് സാദിഖാണ്. വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് സാദിഖ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് സാദിഖിന്‍റെ മൃതദേഹം പുറത്തെത്തിച്ചത്. ഒട്ടോപ്സി നടത്തുന്നതിന് വേണ്ടി മൃതദേഹം കുംഭകോണം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ നല്‍കാതിരുന്ന കോണ്‍ട്രാക്ടറിനെതിരെ പൊലീസ് കേസെടുത്തു. സാദിഖിന്‍റെ അമ്മ സരിയയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

 
 

PREV
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി