രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി, നിർവീര്യമാക്കി വിദ​ഗ്ധസംഘം, കണ്ടെത്തിയത് അസമിലെ ടിൻസുകിയ ജില്ലയിൽ നിന്ന്

Published : May 02, 2026, 12:52 PM IST
bomb found

Synopsis

രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ പ്രധാന സൈനിക താവളങ്ങളിലൊന്നായിരുന്നു ടിൻസുകിയ. പ്രദേശത്ത് കൂടുതൽ സ്ഫോടക വസ്തുക്കളുണ്ടോ എന്ന് കണ്ടത്താൻ സൈന്യം പരിശോധന നടത്തിവരികയാണ്. 

മേഘാലയ: അസമിലെ ടിൻസുകിയ ജില്ലയിൽ നിർമ്മാണ പ്രവർത്തിക്കിടെ ബോംബ് കണ്ടെടുത്തു. ജില്ലയിലെ ലെഡോ-ലേഖാപാനി മേഖലയിൽ നിന്നാണ് രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെടുത്തത്. ഉടൻ തന്നെ സൈന്യത്തെ വിവരമറിയിക്കുകയും വിദഗ്ധ സംഘം സ്ഥലത്തെത്തി ബോംബ് സുരക്ഷിതമായി നിർവീര്യമാക്കുകയും ചെയ്തു. ബോംബ് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയ നാശനഷ്ടങ്ങൾ സംഭവിക്കുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ പ്രധാന സൈനിക താവളങ്ങളിലൊന്നായിരുന്നു ടിൻസുകിയ. പ്രദേശത്ത് കൂടുതൽ സ്ഫോടക വസ്തുക്കളുണ്ടോ എന്ന് കണ്ടത്താൻ സൈന്യം പരിശോധന നടത്തിവരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ പ്രവർത്തനങ്ങൾക്കിടെ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം, 4 മരണം
തമിഴ്‌നാട്ടിൽ ക്ഷേത്ര ഫണ്ടുകൾ കല്ല്യാണ മണ്ഡപങ്ങൾക്കും വാണിജ്യ സമുച്ചയങ്ങൾക്കും ഉപയോഗിക്കുന്നത് തടഞ്ഞു; മുൻ സർക്കാരിന്‍റെ 246 കോടി പദ്ധതി റദ്ദാക്കി