
ജലന്ധർ: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മാരത്തൺ ഓട്ടക്കാരനായി അറിയപ്പെട്ടിരുന്ന ഫൗജ സിംഗ് (114) അന്തരിച്ചു. ജലന്ധറിൽ വെച്ച് തിങ്കളാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു വാഹനം ഫൗജ സിംഗിനെ ഇടിച്ച് നിർത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
1911 ഏപ്രിൽ ഒന്നിന് പഞ്ചാബിൽ ജനിച്ച ഫൗജ സിംഗ് 89-ാം വയസ്സിലാണ് ആദ്യമായി മാരത്തൺ മത്സരത്തിൽ പങ്കെടുത്തത്. മകന്റെ മരണത്തിൽനിന്ന് ഉണ്ടായ ദുഃഖം മറികടക്കാനാണ് അദ്ദേഹം ഓടിത്തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. 100 വയസ്സിനു ശേഷം ഒരു ഫുൾ മാരത്തൺ പൂർത്തിയാക്കിയ ആദ്യ വ്യക്തിയായി ഫൗജ സിംഗ് വിശ്വസിക്കപ്പെടുന്നു. 2013-ൽ ഹോങ്കോങ് മാരത്തണിലായിരുന്നു അദ്ദേഹം അവസാനമായി മത്സരിച്ചത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായിരുന്നു ഫൗജ സിംഗിന്റെ ജീവിതം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam