'ഞങ്ങളുടെ മൻ കി ബാത്ത് കൂടി പ്രധാനമന്ത്രി കേൾക്കണം'; ഗുസ്തി താരങ്ങളുടെ സമരം അഞ്ചാം ദിവസവും തുടരുന്നു

Published : Apr 26, 2023, 03:58 PM ISTUpdated : Apr 26, 2023, 04:45 PM IST
'ഞങ്ങളുടെ മൻ കി ബാത്ത് കൂടി പ്രധാനമന്ത്രി കേൾക്കണം'; ഗുസ്തി താരങ്ങളുടെ സമരം അഞ്ചാം ദിവസവും തുടരുന്നു

Synopsis

ഭക്ഷണം കഴിക്കാനും ശ്വസിക്കാനും അനുമതി തരുന്നുണ്ടെങ്കിൽ പരിശീലനത്തിനും അനുമതി വേണമെന്ന് ഗുസ്തി താരങ്ങൾ

ദില്ലി : ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ദില്ലി ജന്തർ മന്തറിൽ നടത്തുന്ന രാപകൽ സമരം തുടരുകയാണ്. സമരം തുടങ്ങിയിട്ട് ഇന്ന് അഞ്ചാം ദിവസമാണ്. ബേട്ടി പഠാവോ ബേട്ടി ബച്ചാവോ എന്ന് പറയുന്ന പ്രധാനമന്ത്രി തങ്ങളുടെ മൻ കി ബാത്ത് കൂടി കേൾക്കണമെന്ന് ഗുസ്തി താരങ്ങൾ പറഞ്ഞു. കേന്ദ്രമന്ത്രി  സ്മൃതി ഇറാനി മൗനം തുടരുകയാണ്. പേടിച്ച് പിന്മാറില്ല. രാത്രി എട്ട് മണിക്ക് ജന്തർ മന്തറിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. പരിശീലനം നടത്താൻ പൊലീസ് അനുമതി നിഷേധിക്കുകയാണ്. ഭക്ഷണം കഴിക്കാനും ശ്വസിക്കാനും അനുമതി തരുന്നുണ്ടെങ്കിൽ പരിശീലനത്തിനും അനുമതി വേണമെന്ന് ഗുസ്തി താരങ്ങൾ പറഞ്ഞു. ഭാവിയെക്കുറിച്ചുള്ള ഭയം മാറ്റിവെച്ച് സമരത്തിന് പിന്തുണ നൽകണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗുസ്തിത്താരങ്ങൾ ആവശ്യപ്പെട്ടു. 

Read More : ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം; ​ഗുസ്തി താരങ്ങളുടെ സമരം നാലാം ദിവസത്തിലേക്ക്, പ്രതിഷേധം ശക്തമാകുന്നു

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'