'ആടുജീവിത'ത്തെ പുകഴ്ത്തി എഴുത്തുകാരൻ ജയമോഹൻ; 'മഞ്ഞുമ്മല്‍ ബോയ്സി'നെതിരായ വിമര്‍ശനം വിവാദമായിരുന്നു

Published : Mar 30, 2024, 02:00 PM IST
'ആടുജീവിത'ത്തെ പുകഴ്ത്തി എഴുത്തുകാരൻ ജയമോഹൻ; 'മഞ്ഞുമ്മല്‍ ബോയ്സി'നെതിരായ വിമര്‍ശനം വിവാദമായിരുന്നു

Synopsis

ആടുജീവിതം  ലോക ക്ലാസിക് ആണ്, ലോകസിനിമയിൽ മലയാളത്തിന്‍റെ അടയാളമായി ചിത്രം മാറും, ഇത്രയും കലാപരമായ പൂർണതയോടെ ഒരുക്കാൻ ഇന്ത്യയിൽ ഇപ്പോൾ മലയാള സിനിമയ്ക്ക് മാത്രമേ കഴിയൂ എന്നും ജയമോഹൻ ബ്ലോഗിൽ കുറിച്ചു. 

ചെന്നൈ: ബ്ലെസി ചിത്രം 'ആടുജീവിത'ത്തെ പ്രകീര്‍ത്തിച്ച് പ്രമുഖ എഴുത്തുകാരൻ ജയമോഹൻ. നേരത്തെ ഹിറ്റ് ചിത്രമായ 'മഞ്ഞുമ്മല്‍ ബോയ്സി'നെതിരായ ജയമോഹന്‍റെ വിമര്‍ശനം ഏറെ വിവാദമായിരുന്നു. 

ആടുജീവിതം  ലോക ക്ലാസിക് ആണ്, ലോകസിനിമയിൽ മലയാളത്തിന്‍റെ അടയാളമായി ചിത്രം മാറും, ഇത്രയും കലാപരമായ പൂർണതയോടെ ഒരുക്കാൻ ഇന്ത്യയിൽ ഇപ്പോൾ മലയാള സിനിമയ്ക്ക് മാത്രമേ കഴിയൂ എന്നും ജയമോഹൻ ബ്ലോഗിൽ കുറിച്ചു. 

'മഞ്ഞുമ്മൽ ബോയ്സ്' സിനിമക്കും മലയാളികൾക്കുമെതിരായ ജയമോഹന്‍റെ വിമർശനം വലിയ രീതിയിലാണ് കേരളക്കരയിലും തമിഴ്നാട്ടിലും പ്രകോപനമുണ്ടാക്കിയത്. തമിഴ്-മലയാളം എഴുത്തുകാരനായ ജയമോഹൻ തിരക്കഥാകൃത്ത് കൂടിയാണ്.

മ‍ഞ്ഞുമ്മല്‍ ബോയ്സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മറ്റ് പല മലയാള ചിത്രങ്ങളെയും പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണ് ഇതെന്നുമായിരുന്നു ജയമോഹന്‍ എഴുതിയത്. മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ഇദ്ദേഹം ബ്ലോഗിലൂടെ ആവശ്യപ്പെട്ടിരുന്നു. ചിത്രത്തെ കുറിച്ച് എഴുതിയപ്പോള്‍ 'കുടിച്ച് കൂത്താടുന്ന പെറുക്കികള്‍' എന്നര്‍ത്ഥം വരുന്ന വാക്ക് ഉപയോഗിച്ചതും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.

സിനിമാമേഖലയില്‍ നിന്നുള്ള പ്രമുഖര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെ നിരവധി പേരാണ് ജയമോഹനെതിരെ സംസാരിച്ചത്. സമൂഹമാധ്യമങ്ങളിലും ജയമോഹനെതിര കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. 

Also Read:- ആടുജീവിതം ശരിക്കും ആകെ നേടിയത് എത്ര?, ഒഫിഷ്യല്‍ കണക്കുകള്‍ പുറത്തുവിട്ട് പൃഥ്വിരാജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം
‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ