
ദില്ലി: കെജരിവാളിന്‍റെ അറസ്റ്റിന് പിന്നാലെ സുനിത കെജരിവാളിനെതിരെ "മുഖ്യമന്ത്രി " പരിഹാസം ശക്തമാക്കുകയാണ് ബി ജെ പി.മുഖ്യമന്ത്രി കസേര സുനിത സ്വപ്നം കണ്ട് തുടങ്ങിയെന്നും റാബറി ദേവിയാണ് റോൾ മോഡലെന്നും ബിജെപി പരിഹസിച്ചു.മാഡം മുഖ്യമന്ത്രിയെന്ന് ഇന്നലെ ഹർദീപ് സിംഗ് പുരിയും പരിഹസിച്ചിരുന്നു.കൂടുതൽ നേതാക്കളെ ഉന്നമിട്ട് കേന്ദ്ര ഏജൻസിയും സജീവമാണ്. മദ്യനയക്കേസിൽ ദില്ലി മന്ത്രി കൈലാഷ് ഗെലോട്ടിനെ ഇഡി ചോദ്യം ചെയ്യുകയാണ്. മുൻ മന്ത്രി സത്യന്ദ്ര ജെയിനെതിരെ സിബിഐ പുതിയ കേസ് എടുത്തു.
ആം ആദ്മി പാർട്ടിയെ വലിഞ്ഞു മുറുകുകയാണ് കേന്ദ്ര ഏജൻസികൾ. മദ്യനയ കേസിലാണ് നിലവിൽ മന്ത്രിയായ കൈലാഷ് ഗെലോട്ടിന് നോട്ടീസ്.കേസിലെ പ്രതിയായ പ്രതിയായ വിജയ് നായരെ സഹായിച്ചുവെന്നാണ് ഇഡി ഉയർത്തുന്ന ആരോപണം. ഈക്കാര്യത്തിൽ വ്യക്തത തേടിയാണ് ചോദ്യം ചെയ്യലിലിന് നോട്ടീസ് നൽകിയത്.ഇതിനിടെ മുൻ മന്ത്രികേസിൽ സിബിഐ അന്വേഷണം തുടങ്ങിയത്. തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിന് ജയിലിൽ മികച്ച സൗകര്യം ഒരുക്കാൻ 10 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. സത്യേന്ദ്ര ജയിൻ ജയിൽ മന്ത്രിയായിരുന്ന സമയത്ത് കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. നിലവിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിലാണ് ജെയിൻ.എഎ പി യുടെ രാഷ്ട്രീയ നീക്കങ്ങളിൽ സുനിത കെജരിവാൾ സജീവമായതോടെ ബിജെപി കടന്നാക്രമണം ശക്തമാക്കുകയാണ് .