യെലഹങ്ക കോകിലു കയ്യേറ്റം: സർക്കാർ ഭൂമി കയ്യേറി താമസക്കാർക്ക് മറിച്ചുവിറ്റ രണ്ടുപേർ പിടിയിൽ

Published : Jan 08, 2026, 10:07 AM IST
Yelahanka Demolition

Synopsis

സർക്കാർ ഭൂമി കയ്യേറിയ രണ്ടുപേരാണ് പിടിയിലായത്. വസീം ബെയ്ഗ്, വിജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് സർക്കാർ ഭൂമി കയ്യേറി ഇപ്പോഴത്തെ താമസക്കാർക്ക് മറിച്ചുവിറ്റതെന്നാണ് കണ്ടെത്തൽ

ബെം​ഗളൂരു: കർണാടകയിലെ യെലഹങ്ക കോകിലു കയ്യേറ്റവുമായി ബന്ധപ്പെട്ട് കടുത്ത നടപടിയുമായി സർക്കാർ. സർക്കാർ ഭൂമി കയ്യേറിയ രണ്ടുപേർ പിടിയിലായി. വസീം ബെയ്ഗ്, വിജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് സർക്കാർ ഭൂമി കയ്യേറി ഇപ്പോഴത്തെ താമസക്കാർക്ക് മറിച്ചുവിറ്റത്. സർക്കാ‍ർ ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡിന് (BSWML​) കൈമാറിയതായിരുന്നു ഭൂമി.

അതേസമയം, കർണാടകയിലെ യെലഹങ്ക പുനരധിവാസത്തിൽ കുടിയൊഴിപ്പിച്ച എല്ലാവർക്കും വീട് ലഭിക്കില്ലെന്ന റിപ്പോർട്ട് പുറത്തുവന്നു. 5 വർഷത്തെ താമസ രേഖകൾ ഉള്ളവർക്ക് മാത്രമാണ് സർക്കാർ ഫ്ലാറ്റ് നൽകുകയെന്നാണ് വിവരം. ഇതിനായി ആധാർ, വോട്ടർ ഐഡി, വൈദ്യുതി കണക്ഷൻ രേഖകൾ എന്നിവ പരിശോധിക്കും. 260 പേരാണ് ഫ്ലാറ്റിന് അവകാശമുന്നയിച്ചത്. എന്നാൽ സർക്കാ‍ർ കണക്കനുസരിച്ച് കോകിലയിൽ തകർത്തത് 167 ഫ്ലാറ്റുകളാണ്. അതേസമയം, ഫ്ലാറ്റിനായി സമർപ്പിച്ച അപേക്ഷകരിൽ അനർഹരും ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് ഉയരുന്ന സംശയം. അതിനിടെ, പ്രതിഷേധവുമായി നേരത്തെ കുടിയിറക്കിയവരും രം​ഗത്തെത്തി. കോകില മോഡൽ പുനരധിവാസം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

കഴിഞ്ഞ ഡിസംബറിലാണ് കർണാടകയിലെ യെലഹങ്കയ്ക്കടുത്തുള്ള കൊഗിലു ഗ്രാമത്തിൽ കൈയേറ്റമാരോപിച്ച് നാനൂറോളം വീടുകൾ അധികൃതർ പൊളിച്ചുമാറ്റിയത്. ഉർദു ഗവൺമെന്റ് സ്കൂളിന് സമീപമുള്ള കുളത്തോട് ചേർന്നുള്ള ഭൂമി താമസക്കാർ കൈയേറിയതെന്നായിരുന്നു ജിബിഎ ഉദ്യോഗസ്ഥരുടെ ആരോപണം. പുലർച്ചെ 4 മണിയോടെ ആരംഭിച്ച പൊളിക്കൽ യജ്ഞത്തിൽ 350 ലധികം കുടുംബങ്ങൾ ഭവനരഹിതരായി മാറി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥരാണ് പൊലീസ് സംരക്ഷണത്തോടെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും വീടുകൾ പൊളിച്ചുമാറ്റിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും, 81 മുതൽ 86 സീറ്റുകൾ ലഭിച്ചേക്കാം; ലോക്പോൾ സർവേ ഫലം
മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ ഉപരാഷ്ട്രപതിക്ക് അനുമതി നിഷേധിച്ച് എൻഎസ്എസ്