അമിത ആത്മവിശ്വാസം യുപിയില്‍ ബിജെപിക്ക് തിരിച്ചടിയായെന്ന് യോ​ഗി ആദിത്യനാഥ്,നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചുവരും

Published : Jul 15, 2024, 12:55 PM ISTUpdated : Jul 15, 2024, 01:03 PM IST
അമിത ആത്മവിശ്വാസം യുപിയില്‍ ബിജെപിക്ക് തിരിച്ചടിയായെന്ന്  യോ​ഗി ആദിത്യനാഥ്,നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചുവരും

Synopsis

 പ്രതിപക്ഷം ജാതിയുടെ അടിസ്ഥാനത്തിൽ വ്യാജ പ്രചാരണം നടത്തി ജനങ്ങൾക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി.ഭാവിയിലും ഇത്തരം നീക്കങ്ങൾ കരുതിയിരിക്കണം

ലക്നൗ:ലോക്സഭാ തെരഞ്ഞെടുപ്പിൽ അമിത ആത്മവിശാസമാണ് ഉത്തർ പ്രദേശിൽ ബിജെപിക്ക് തിരിച്ചടിയായതെന്ന് മുഖ്യമന്ത്രി യോ​ഗി ആദ്യത്യനാഥ്. ലക്നൗവിൽ ചേർന്ന വിശാല നേതൃയോ​ഗത്തിലാണ് യോ​ഗിയുടെ പരാമർശം. പ്രതിപക്ഷം ജാതിയുടെ അടിസ്ഥാനത്തിൽ വ്യാജ പ്രചാരണം നടത്തി ജനങ്ങൾക്കിടയില് ഭിന്നിപ്പുണ്ടാക്കിയെന്നും  ഭാവിയിലും ഇത്തരം നീക്കങ്ങൾ കരുതിയിരിക്കണമെന്നും യോ​ഗി ആദിത്യനാഥ് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി. 2027 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തന്നെ വിജയിക്കുമെന്നും യോ​ഗി പറഞ്ഞു.

അതേസമയം ഉത്തര്‍പ്രദേശില്‍ തിരിച്ചടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ ബിജെപി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും, എന്നാലത് മനസിലാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്നും സഖ്യകക്ഷിയായ അപ്നാദളിന്റെ നേതാവും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേല്‍ പറഞ്ഞു. ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനുപ്രിയ പട്ടേലിന്റെ തുറന്നുപറച്ചില്‍

PREV
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി