
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമം ഭേദഗതി ചെയ്തതിലുള്ള എതിര്‍പ്പല്ല അവര്‍ പ്രകടിപ്പിക്കുന്നതെന്നും ലോകത്തെ വന്‍ ശക്തിയായി ഇന്ത്യ ഉയർന്ന് വന്നതിലുള്ള മുറുമുറുപ്പാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കിഴക്കൻ ദില്ലിയിൽ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അവരുടെ പൂര്‍വികരാണ് ഇന്ത്യയെ വിഭജിച്ചത്. അതിനാല്‍ ഇന്ത്യ ശ്രേഷ്ഠ ഭാരതമായി വളര്‍ന്നു വരുന്നതില്‍ അവര്‍ക്ക് മുറുമുറുപ്പുണ്ട്. ദില്ലിയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ഈ പ്രതിഷേധം സിഎഎയ്ക്കെതിരെ ഉള്ളതല്ല. ലോകത്തെ ഒരു പ്രധാന ശക്തിയായി ഉയർന്ന് വരാൻ ഇന്ത്യയ്ക്ക് എങ്ങനെ കഴിയുന്നുവെന്നാണ് അവര്‍ ചോദിക്കുന്നത്. ഇന്ത്യയുടെ കുതിപ്പ് തടയാനുള്ള ശ്രമമാണ് നടക്കുന്നത് “-യോഗി ആദിത്യനാഥ് പറഞ്ഞു.
നേരത്തെയും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുവർക്കെതിരെ യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാർ സംസാരിക്കുന്നത് പാകിസ്ഥാന്റെ സ്വരത്തിലാണെന്നായിരുന്നു രണ്ട് ദിവസം മുമ്പ് അദ്ദേഹം പറഞ്ഞത്. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കാനാകില്ലെന്നും യോഗി കൂട്ടിച്ചേർത്തിരുന്നു.
Read Also: 'പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ സംസാരിക്കുന്നത് പാകിസ്ഥാന്റെ സ്വരത്തില്‍': യോഗി ആദിത്യനാഥ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam