
ല്കനൗ:കുംഭമേള ദുരന്തത്തിന് പിന്നില്‍ ഗൂഢാലോചന നടന്നോയെന്നതിൽ അന്വേഷണം.തിക്കും തിരക്കും സൃഷ്ടിക്കാൻ ബാഹ്യ ഇടപെടലുണ്ടായോയെന്നാണ് സംശയം.കുംഭമേള നിർത്തിവയ്പ്പിക്കാനായിരുന്നോ നീക്കമെന്നും അന്വേഷണ സംഘത്തിന് സംശയം ഉണ്ട്.സനാതന ധർമ്മത്തെയും, കുംഭമേളയേയും ഇടിച്ചു താഴ്ത്താൻ ഒരു ഗൂഢാലോചനക്കും കഴിയില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.അത്തരം ശക്തികൾക്കെതിരെ കരുതൽ വേണമെന്നും അദ്ദേഹം പറഞ്ഞു.
കുംഭമേള ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു ഡിജിപിയും യുപി ചീഫ് സെക്രട്ടറിയും കുംഭമേള നഗരി സന്ദർശിച്ചു സ്ഥിതി വിലയിരുത്തി
മഹാ കുംഭമേളയ്ക്ക് പോകുന്നവർക്ക് സന്തോഷ വാർത്ത, വിമാന ടിക്കറ്റ് വില 50 ശതമാനം വരെ കുറയും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam